നെയ്മറുടെ 1675 കോടിയുടെ ഏഴയലത്തില്ല അറ്റലാന്റ, എന്നിട്ടും അട്ടിമറി ഭീഷണി; ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പിഎസ്ജി വിയര്‍ക്കും

അറ്റ്‌ലാന്റ-പിഎസ്ജി ക്വാര്‍ട്ടറില്‍ ജയിക്കുന്ന ടീം അത്‌ലറ്റിക്കോ മാഡ്രിഡ്-ലീപ്‌സിഗ് പോരില്‍ ജയിക്കുന്ന ടീമിനെ സെമിയില്‍ നേരിടും
നെയ്മറുടെ 1675 കോടിയുടെ ഏഴയലത്തില്ല അറ്റലാന്റ, എന്നിട്ടും അട്ടിമറി ഭീഷണി; ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പിഎസ്ജി വിയര്‍ക്കും

നാല് മാസം വൈകിയ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോര് ഇന്ന് ആരംഭിക്കും. ആദ്യ ക്വാര്‍ട്ടറില്‍ അറ്റ‌ലാന്റയെ പിഎസ്ജി നേരിടും. നേരത്തെ രണ്ട് പാദങ്ങളിലായാണ് അവസാന എട്ടിലെ പോര് നടന്നിരുന്നത് എങ്കില്‍ ഇത്തവണ ഒറ്റ മത്സരം മാത്രം. ലിസ്ബണിലാണ് ക്വാര്‍ട്ടര്‍ പോരുകളെല്ലാം. ജയിക്കുന്ന ടീം സെമിയിലേക്ക് എത്തും. 

അറ്റ്‌ലാന്റ-പിഎസ്ജി ക്വാര്‍ട്ടറില്‍ ജയിക്കുന്ന ടീം അത്‌ലറ്റിക്കോ മാഡ്രിഡ്-ലീപ്‌സിഗ് പോരില്‍ ജയിക്കുന്ന ടീമിനെ സെമിയില്‍ നേരിടും. ബയേണും ബാഴ്‌സയും തമ്മിലാണ് മറ്റൊരു ക്വാര്‍ട്ടര്‍ പോര്. മാഞ്ചസ്റ്റര്‍ സിറ്റി ലിയോണിനെ നേരിടും. ഓഗസ്റ്റ് 23നാണ് ഫൈനല്‍. നിലവില്‍ ക്വാര്‍ട്ടര്‍ കളിക്കുന്ന എട്ടില്‍ ആറ് ടീമുകളും ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്. 

എംബാപ്പെ പരിക്കില്‍ നിന്ന് മുക്തനായത് പിഎസ്ജിക്ക് ആശ്വാസം നല്‍കുന്നു. പത്ത് വര്‍ഷത്തിന് ഇടയില്‍ പിഎസ്ജിക്ക് ചാമ്പ്യന്‍സ് ലീഗ് സെമി കാണാനായിട്ടില്ല. പിഎസ്ജി സൂപ്പര്‍ താരം നെയ്മറുടെ മാത്രം പ്രതിഫലമാണ് അറ്റ‌ലാന്റയിലെ മൂഴുവന്‍ താരങ്ങളുടേതുമായി വരുന്നത്. അറ്റ‌ലാന്റയുടെ റെക്കോര്‍ഡ് സൈനിങ്ങ് ആയ ലുയില്‍ മൗറിയലിന്റെ പ്രതിഫലത്തേക്കാള്‍ 10 മടങ്ങ് മുകളിലാണ് നെയ്മറുടേത്. 

ഇതും പിഎസ്ജിക്ക് നല്‍കുന്ന മാനസിക മുന്‍തൂക്കം ചെറുതല്ല. ചാമ്പ്യന്‍സ് ലീഗില്‍ ഇവര്‍ സാന്നിധ്യം അറിയിക്കുന്നത് ആദ്യവും. സീരി എയില്‍ മൂന്നാം സ്ഥാനം പിടിച്ചാണ് അറ്റലാന്റയുടെ വരവ്. അട്ടിമറിയാണ് അറ്റ‌ലാന്റ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ അറ്റാക്കിങ് ഫുട്‌ബോള്‍ കണ്ടെത്താനാവാതെ സമ്മര്‍ദത്തില്‍ അകപ്പെടുന്ന പിഎസ്ജിക്ക് വെല്ലുവിളി തീര്‍ക്കാന്‍ പ്രാപ്തമാണ് അറ്റലാന്റ. 

31 ഗോളോടെ ബയേണാണ് സീസണിലെ ഗോള്‍വേട്ടയില്‍ മുന്‍പില്‍. പിഎസ്ജി 20 ഗോളുകള്‍ നേടിയപ്പോള്‍ 4 ഗോളുകള്‍ മാത്രം പിന്നിലാണ് അറ്റ്‌ലാന്റ. 23.23 മിനിറ്റ്‌സ് പെര്‍ ഗോള്‍ നിരക്കോടെ ബയേണ്‍ ഒന്നാമതും, 36ടെ പിഎസ്ജി രണ്ടാമതും നില്‍ക്കുമ്പോള്‍ 45ടെ അറ്റ്‌ലാന്റ മൂന്നാമതുണ്ട്. അവസരങ്ങള്‍ കണ്ടെത്തിയതില്‍ 81 ഓപ്പണിങ്‌സുമായി അറ്റ്‌ലാന്റയാണ് ലീഗ് വണ്‍ ചാമ്പ്യന്മാരേക്കാള്‍ മുന്‍പില്‍. 

രണ്ട് അത്‌ലറ്റിക്കോ കളിക്കാര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. എന്നാല്‍ ക്വാര്‍ട്ടര്‍ പോരിനായി അത്‌ലറ്റിക്കോ ടീം പോര്‍ച്ചുഗലിലേക്ക് പറന്ന് കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com