മുംബൈ ക്രിക്കറ്റ് താരം വീടിനുള്ളില്‍ മരിച്ച നിലയില്‍

കരിയറിലേറ്റ തിരിച്ചടിയുടെ നിരാശയില്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം
മുംബൈ ക്രിക്കറ്റ് താരം വീടിനുള്ളില്‍ മരിച്ച നിലയില്‍

മുംബൈ: മുംബൈ ക്രിക്കറ്റ് താരം കരണ്‍ തിവാരി(27)നെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിയറിലേറ്റ തിരിച്ചടിയുടെ നിരാശയില്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം. 

മുംബൈ രഞ്ജി ടീമിന് വേണ്ടി നെറ്റ്‌സില്‍ പന്തെറിഞ്ഞ് വരികയായിരുന്നു 27കാരനായ കരണ്‍. ടീമിലേക്ക് സെലക്ഷന്‍ ലഭിക്കാത്തതില്‍ നിരാശനാണെന്നും, ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും രാജസ്ഥാനിലുള്ള സുഹൃത്തിനെ വിളിച്ച് കരണ്‍ പറഞ്ഞിരുന്നു.

രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം മുറിയിലേക്ക് പോയതിന് ശേഷമാണ് കരണ്‍ ആത്മഹത്യ ചെയ്തത്. കരണിന് വേണ്ടി നല്ലൊരു ക്ലബ് കണ്ടെത്താനായി തിരയുകയായിരുന്നു താനെന്ന് മുംബൈ സീനിയര്‍ ടീം കോച്ച് വിനായക് ശര്‍മ പറഞ്ഞു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com