രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി, ഫീല്‍ഡിങ് കോച്ചിന് കോവിഡ് സ്ഥിരീകരിച്ചു

അടുത്ത ആഴ്ച യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് ആദ്യമായി ഫ്രാഞ്ചൈസിക്കുള്ളില്‍ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്
രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി, ഫീല്‍ഡിങ് കോച്ചിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സിന്റെ ഫീല്‍ഡിങ് കോച്ച് ദിഷന്ത് യാഗ്നിക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ആഴ്ച യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് ആദ്യമായി ഫ്രാഞ്ചൈസിക്കുള്ളില്‍ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്. 

മുംബൈയിലേക്ക് ടീം അംഗങ്ങളെല്ലാം എത്തിയതിന് ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് യുഎഇയിലേക്ക് യാത്ര തിരിക്കുക. ഇതിന് മുന്‍പായി ടീം അംഗങ്ങള്‍ക്കുള്ളില്‍ നടത്തിയ പരിശോധനയിലാണ് ഫീല്‍ഡിങ് കോച്ചിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഉദയ്പൂരിലാണ് യാഗ്നിക്ക് ഇപ്പോഴുള്ളത്. ഇവിടെ ആശുപത്രിയില്‍ അഡ്മിറ്റാവാനും, 14 ദിവസം ക്വാറന്റൈനില്‍ കഴിയാനും അദ്ദേഹത്തോട് നിര്‍ദേശിച്ചു.

കളിക്കാരേയും സപ്പോര്‍ട്ട് സ്റ്റാഫിനേയേും മാനേജ്‌മെന്റ് അംഗങ്ങളേയും രണ്ട് വട്ടം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് ബിസിസിഐ നിര്‍ദേശം. എന്നാല്‍ മൂന്ന് വട്ടമാണ് രാജസ്ഥാന്‍ റോയല്‍സ് കോവിഡ് പരിശോധന നടത്തുന്നത്. ഐപിഎല്‍ വൃത്തങ്ങളില്‍ ഇത് ആദ്യമായാണ് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. 

മൂന്ന് വട്ടം കോവോിഡ് പരിശോധനാ ഫലം നെഗറ്റീവായാല്‍ മാത്രമാണ് യാഗ്നിക്ക് ഇനി ടീമിനൊപ്പം ചേരാനാവുക. യുഎയില്‍ എത്തി കഴിഞ്ഞാല്‍ ആറ് ദിവസം ഐസൊലേഷനിലും കഴിയണം. മറ്റ് കളിക്കാര്‍ക്ക് യാഗ്നിക്കുമായി സമ്പര്‍ക്കമില്ലെന്നും രാജസ്ഥാന്‍ റോയല്‍സ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com