കാരണം നീ കുട്ടിയാണ്! കോഹ്‌ലിയെ സിംഹത്തോട് താരതമ്യം ചെയ്ത് ആര്‍സിബി, മുനയൊടിച്ച് ചെന്നൈ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2020 01:13 PM  |  

Last Updated: 13th August 2020 02:47 PM  |   A+A-   |  

kohli_lion

 

ഐപിഎല്‍ അടുത്തതോടെ ഫ്രാഞ്ചൈസികള്‍ തമ്മിലുള്ള പോര് സമൂഹമാധ്യമങ്ങളില്‍ മൂര്‍ച്ചിച്ച് തുടങ്ങി. ഇപ്പോള്‍ കോഹ് ലിയെ സിംഹവുമായി താരതമ്യം ചെയ്ത റോയല്‍ ചലഞ്ചേഴ്‌സിന്റെ ട്വീറ്റിലൂന്നിയാണ് കൊമ്പുകോര്‍ക്കല്‍. 

വ്യത്യാസം കണ്ടെത്തൂ, കാരണം ഞങ്ങള്‍ക്ക് സാധിക്കുന്നില്ല, കോഹ് ലിയുടേയും സിംഹത്തിന്റേയും ഫോട്ടോകള്‍ പങ്കുവെച്ച് ആര്‍സിബി ട്വീറ്റ് ചെയ്തു. ഇതിന് മറുപടിയുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് എത്തി. കോഹ് ലി ഇപ്പോഴും കുട്ടിയാണ് എന്ന് അര്‍ഥം വരും വിധമാണ് ചെന്നൈയുടെ മറുപടി. 

അമ്മ ദിവസം മുഴുവന്‍ കരയുകയായിരുന്നു. എവിടെയാണ് നീ പോയത്. നിന്റെ മുടിയിലെന്താണ് ചെയ്തത്? ചെന്നൈ സൂപ്പര്‍ കിങ്‌സ് കമന്റ് ചെയ്തു. ആര്‍സിബിയുടെ പോസ്റ്റിന് കമന്റുമായി ചഹലും എത്തിയിരുന്നു. ആദ്യ ഫോട്ടോയില്‍ വസ്ത്രമുണ്ട്, രണ്ടാമത്തേതില്‍ ഇല്ലെന്നായിരുന്നു ചഹലിന്റെ കമന്റ്.