ഗ്രൗണ്ടില്‍ നിന്നത് 11 മിനിറ്റ് മാത്രം, മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് മോട്ടിങ്ങിന് നല്‍കി നെയ്മര്‍ 

ഇങ്ങനെ ജയിച്ചു കയറിയ കളിയില്‍ മാന്‍ ഓഫ് ദി മാച്ച് ആയപ്പോള്‍ അത് സഹതാരത്തിന് നല്‍കുകയാണ് നെയ്മര്‍
ഗ്രൗണ്ടില്‍ നിന്നത് 11 മിനിറ്റ് മാത്രം, മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് മോട്ടിങ്ങിന് നല്‍കി നെയ്മര്‍ 

1995ന് ശേഷം പിഎസ്ജിയെ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ എത്തിച്ച കളിയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു നെയ്മര്‍. ഗോള്‍ വല കുലുക്കാനായില്ലെങ്കിലും കളി പിടിച്ച രണ്ട് ഗോളിലും നെയ്മറുടെ സ്പര്‍ശമുണ്ടായി. ഇങ്ങനെ ജയിച്ചു കയറിയ കളിയില്‍ മാന്‍ ഓഫ് ദി മാച്ച് ആയപ്പോള്‍ അത് സഹതാരത്തിന് നല്‍കുകയാണ് നെയ്മര്‍. 

മോട്ടിങ്ങിനാണ് നെയ്മര്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കിയത്. 90ാം മിനിറ്റില്‍ പിറന്ന പിഎസ്ജിയുടെ ആദ്യ ഗോളിന് പിന്നില്‍ നെയ്മര്‍ക്കൊപ്പം മോട്ടിങ്ങിന്റെ കൈകളുമുണ്ടായിരുന്നു. ആദ്യ ഗോളിന് മാര്‍ക്വീഞ്ഞോയ്ക്ക് പാസ് നല്‍കിയത് നെയ്മറാണെങ്കിലും നെയ്മറിന് പന്ത് എത്തിച്ചത് മോട്ടിങ് ആയിരുന്നു. 

പിന്നാലെ രണ്ടാം ഗോള്‍ നെയ്മര്‍-എംബാപ്പെ സഖ്യത്തില്‍ നിന്ന് പന്ത് പിടിച്ച് മോട്ടിങ്ങില്‍ നിന്ന് വന്നു. ഇക്കാര്‍ഡിയുടെ പകരക്കാരനായാണ് മോട്ടിങ് 79ാം മിനിറ്റില്‍ കളത്തിലേക്ക് ഇറങ്ങുന്നത്. പിഎസ്ജി കളിയിലേക്ക് തിരികെ വന്നത് മോട്ടിങ് കളിച്ച 11 മിനിറ്റിലും. ഇതുകൊണ്ടാവാം മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നെയ്മര്‍ മോട്ടിങ്ങിന് കൊടുക്കാന്‍ കാരണം. 

26ാം മിനിറ്റില്‍ പസലിച്ചിന്റെ ഗോളിലൂടെ മുന്‍പിലെത്തിയ അറ്റലാന്റ 90 മിനിറ്റ് വരെ പിഎസ്ജിയെ പിടിച്ചു കെട്ടുകയായിരുന്നു. കളിയുടെ ആദ്യ 45 മിനിറ്റില്‍ ലഭിച്ച ഗോള്‍ അവസരങ്ങള്‍ നെയ്മര്‍ക്ക് മുതലാക്കാനുമായില്ല. എന്നാല്‍ 90ാം മിനിറ്റിലും, ഇഞ്ചുറി ടൈമിലും ഗോള്‍ വല കുലുക്കി മോട്ടിങ്ങും എംബാപ്പെയും നെയ്മറും കൂടി പിഎസ്ജിയെ തകര്‍പ്പന്‍ ജയത്തിലേക്ക് എത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com