രണ്ട് മീറ്റര്‍ അകലം പാലിച്ചില്ല, സതാംപ്ടണ്‍ ടെസ്റ്റില്‍ നിന്ന് മുഹമ്മദ് ഹഫീസ് പുറത്ത്

രണ്ട് മീറ്റര്‍ അകലം പാലിച്ചില്ല, സതാംപ്ടണ്‍ ടെസ്റ്റില്‍ നിന്ന് മുഹമ്മദ് ഹഫീസ് പുറത്ത്

സതാംപ്ടണ്‍ ടെസ്റ്റിനുള്ള പാകിസ്ഥാന്റെ 20 അംഗ സാധ്യതാ ടീമില്‍ ഹഫീസിനെ ഉള്‍പ്പെടുത്തിയില്ല

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുന്‍പായി ഗോള്‍ഫ് പരിശീലനത്തിന് പോയി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മുഹമ്മദ് ഹഫീസിനെ ടീമില്‍ നിന്ന് മാറ്റി. സതാംപ്ടണ്‍ ടെസ്റ്റിനുള്ള പാകിസ്ഥാന്റെ 20 അംഗ സാധ്യതാ ടീമില്‍ ഹഫീസിനെ ഉള്‍പ്പെടുത്തിയില്ല. 

ഗോള്‍ഫ് പരിശീലനത്തിനായി പോയ ഹഫീസ് സാമുഹിക അകലം പാലിച്ചില്ലെന്ന് കാണിച്ചാണ് നടപടി. ഗോള്‍ഫ് പരിശീലനത്തിന് ഇടയില്‍ 90 വയസ് പിന്നിട്ട സ്ത്രീയെ കണ്ടതിന്റെ അത്ഭുതം പങ്കുവെച്ചാണ് ഹഫീസ് ഫോട്ടോ ട്വീറ്റ് ചെയ്തത്. 90 പിന്നിട്ടിട്ടും സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിക്കുന്നു, ആരോഗ്യകരമായ ദിനചര്യകള്‍, ഹഫീസ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു. 

എന്നാല്‍ ബയോ സെക്യുര്‍ ബബിളിന്റെ ഭാഗമായിടത്താണ് ഹഫീസ് ഗോള്‍ഫ് കളിക്കാന്‍ പോയതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഇവിടെ നിന്ന് എടുത്ത ഫോട്ടോയില്‍ മറ്റൊരു വ്യക്തിയുമായി രണ്ട് മീറ്റര്‍ അകലം പാലിക്കണം എന്ന പ്രോട്ടോക്കോള്‍ ഹഫീസ് ലംഘിച്ചതായി കണ്ടെത്തി. 

ഇതോടെ രണ്ട് വട്ടം ഹഫീസിനെ കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നത് വരെ താരത്തെ ഐസൊലേറ്റ് ചെയ്യാനാണ് തീരുമാനം, പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രസ്താവനയില്‍ പറയുന്നു. മനപൂര്‍വം ഹഫീസ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതല്ല എന്നും, എന്നാല്‍ എല്ലാവര്‍ക്കും പാഠമാകുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്‌ത്തെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com