10 വര്‍ഷും 259 ദിവസവും നീണ്ട കാത്തിരിപ്പ് പൂജ്യത്തില്‍ അവസാനിച്ചു; ഫവദ് അലമിനോട് ക്രൂരത തുടര്‍ന്ന് കാലം 

സതാംപ്ടണ്‍ ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചിട്ടും ഫവദ് അലം ഒന്നാം ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കുന്നതിന് മുന്‍പേ പുറത്തായി
10 വര്‍ഷും 259 ദിവസവും നീണ്ട കാത്തിരിപ്പ് പൂജ്യത്തില്‍ അവസാനിച്ചു; ഫവദ് അലമിനോട് ക്രൂരത തുടര്‍ന്ന് കാലം 

10 വര്‍ഷവും, 259 ദിവസവും നീണ്ട കാത്തിരിപ്പ് പൂജ്യത്തില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനെതിരായ സതാംപ്ടണ്‍ ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചിട്ടും ഫവദ് അലം ഒന്നാം ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കുന്നതിന് മുന്‍പേ പുറത്തായി. നേരിട്ട നാലാം പന്തില്‍ ക്രിസ് വോക്‌സ് അലമിനെ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു. 

10 വര്‍ഷത്തോളം ഡൊമസ്റ്റിക് ക്രിക്കറ്റില്‍ വിട്ടുകൊടുക്കാതെ പൊരുതിയാണ് ഫവദ് അലം ഒടുവില്‍ പാക് ടീമിലേക്ക് തിരിച്ചു വരവ് നടത്തിയത്. തിരികെ രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തിയപ്പോള്‍ സ്റ്റംപിന് മുന്‍പിലെ അലമിന്റെ പൊസിഷനും ചര്‍ച്ചാ വിഷയമാവുന്നു. വിന്‍ഡിസ് താരം ചന്ദര്‍പോളിന്റേതിന് സമാനമായ ഫവദ് അലമിന്റെ സ്റ്റാന്‍സ് ഇവിടെ തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ക്രിസ് വോക്‌സിന്റെ ഡെലിവറിയില്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയ അലം ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിളിച്ചതോടെ രക്ഷപെട്ടെന്ന് തോന്നി. എന്നാല്‍ റീവ്യു അപ്പീലുമായി ജോ റൂട്ട് എത്തിയതോടെ അലമിന്റെ തിരിച്ചു വരവ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായി. 

2009 നവംബറിലാണ് ഇതിന് മുന്‍പ് അവസാനമായി അലം പാകിസ്ഥാന് വേണ്ടി കളിച്ചത്. 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പാക് ടീമിലേക്ക് തിരികെ എത്തുന്ന രണ്ടാമത്തെ താരമാണ് യുനീസ് ഖാന്‍. 17 വര്‍ഷത്തിന് ശേഷം പ്ലേയിങ് ഇലവനിലേക്ക് എത്തിയ യുനീസ് അഹ്മദാണ് ഇതിന് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയത്. 17 വര്‍ഷമാണ് യുനീസ് അഹ്മദ് കാത്തിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com