അ​ത്‌​ല​റ്റി​കോയെ തകർത്തു ; ലൈപ്സി​ഗ് ചാമ്പ്യൻസ് ലീ​ഗ് സെമിയിൽ 

സ്പാനിഷ് വമ്പന്മാരായ അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തറപറ്റിച്ചാണ് ലൈപ്സി​ഗിന്റെ വിജയം
അ​ത്‌​ല​റ്റി​കോയെ തകർത്തു ; ലൈപ്സി​ഗ് ചാമ്പ്യൻസ് ലീ​ഗ് സെമിയിൽ 

ലി​സ്ബ​ൺ: ചാമ്പ്യൻസ് ലീ​ഗിൽ ജർമ്മൻ ക്ലബ്ബായ ലൈപ്സി​ഗ് സെമിഫൈനലിൽ കടന്നു. സ്പാനിഷ് വമ്പന്മാരായ അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തറപറ്റിച്ചാണ് ലൈപ്സി​ഗിന്റെ വിജയം. ലൈ​പ്സി​ഗ് ആ​ദ്യ​മാ​യാ​ണ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് സെ​മി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്.

ലൈ​പ്സി​ഗി​നാ​യി ഡാ​നി ഓ​ൾ​മോ, ആ​ദം​മ​സ് എ​ന്നി​വ​ർ ഗോ​ൾ നേ​ടി​യ​പ്പോ​ൾ ജോ​വ ഫെ​ലി​ക്സ് അ​ത്‌​ല​റ്റി​ക്കോ​യു​ടെ ആ​ശ്വ​സ ഗോ​ൾ നേ​ടി. ഗോ​ൾ‌ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു മൂ​ന്നു ഗോ​ളു​ക​ളും പിറന്നത്. ക​ളി​യു​ടെ 50 ാം മി​നി​റ്റി​ൽ ഓ​ൾ​മോ​യി​ലൂ​ടെ ജ​ർ​മ​ൻ സം​ഘ​മാ​ണ് മു​ന്നി​ലെ​ത്തി​യ​ത്. ഓ​ൾ​മോ​യു​ടെ ക്ലോ​സ് റേ​ഞ്ച് ഹെ​ഡ​ർ അ​ത്‌​ല​റ്റി​ക്കോ​ വലയിലെത്തി.

71 ാം മി​നി​റ്റി​ൽ ജോ​വ ഫെ​ലി​ക്സ് പെ​നാ​ൽ​റ്റി​യി​ലൂ​ടെ അ​ത്‌​ല​റ്റി​ക്കോ​യെ ഒ​പ്പ​മെ​ത്തി​ച്ചു. എ​ന്നാ​ൽ അ​വ​സാ​ന വി​സി​ലി​ന് തൊ​ട്ടു​മു​മ്പ് ടെ​യ്‌​ല​ർ ആ​ദം ബോ​ക്സി​നു വെ​ളി​യി​ൽ​നി​ന്നെ​ടു​ത്ത കി​ടി​ല​ൻ ലോം​ഗ് റേ​ഞ്ച​ർ സ്പാ​നി​ഷ് വ​മ്പ​ൻ​മാ​രു​ടെ സ്വപ്നങ്ങളെ തകർത്ത് വലയിലെത്തി. ഇ​തോ​ടെ റ​യ​ലി​നു പി​ന്നാ​ലെ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ലെ മാ​ഡ്രി​ഡ് മോ​ഹ​ങ്ങ​ൾ‌ അ​സ്ത​മി​ച്ചു. ഇ​നി സ്പാ​നി​ഷ് പ്ര​തീ​ക്ഷ​ക​ൾ മെ​സി​യി​ലും സം​ഘ​ത്തി​ലു​മാ​ണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com