കരുണ്‍ നായര്‍ കോവിഡ് ബാധിതനായിട്ടില്ല, സുഖപ്പെട്ടിട്ടുമില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി കിങ്‌സ് ഇലവന്‍ പഞ്ചാബ് 

കഴിഞ്ഞ ദിവസം കരുണ്‍ കോവിഡ് മുക്തനായി എന്ന നിലയിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
കരുണ്‍ നായര്‍ കോവിഡ് ബാധിതനായിട്ടില്ല, സുഖപ്പെട്ടിട്ടുമില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി കിങ്‌സ് ഇലവന്‍ പഞ്ചാബ് 

മുംബൈ: താരം കരുണ്‍ നായര്‍ കോവിഡ് ബാധിതനായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കിങ്‌സ് ഇലവന്‍ പഞ്ചാബ് സിഇഒ സതീഷ് മേനോന്‍. കഴിഞ്ഞ ദിവസം കരുണ്‍ കോവിഡ് മുക്തനായി എന്ന നിലയിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

എന്നാല്‍ കരുണ്‍ കോവിഡ് ബാധിതനായി എന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണ് എന്നാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് സിഇഒ പറയുന്നത്. ഈ വാര്‍ത്തകളില്‍ ഒരു സത്യവുമില്ല. ചെറിയ പനി മാത്രമാണ് കരുണിന് ഉണ്ടായത്. അത്രയുള്ളു. കോവിഡുമായി ഒരു ബന്ധവുമില്ല. എല്ലാ അര്‍ഥത്തിലും കരുണ്‍ സുഖമായിരിക്കുന്നു. പരിശീലനവും ആരംഭിച്ചു. ഞങ്ങളുടെ എല്ലാ താരങ്ങളും പരിശീലനം ആരംഭിച്ചതായി സതീഷ് മേനോന്‍ പറഞ്ഞു. 

ബിസിസിഐ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഞങ്ങള്‍ വ്യക്തമായി പാലിക്കുന്നുണ്ട്. അതില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. സാമൂഹിക അകലം പാലിക്കേണ്ടതില്‍ ഉള്‍പ്പെടെയുള്ള പ്രാധാന്യത്തെ കുറിച്ച് കളിക്കാരെ ബോധവാന്മാരാക്കാന്‍ ശ്രമിക്കുന്നുണ്ട്. കളിക്കാരുടെ പരിശീലനവും, ഫിറ്റ്‌നസും കുംബ്ലേ നിരീക്ഷിക്കുകയാണ്. കൊല്‍ക്കത്തയില്‍ പരിശീലനം നടത്തുന്ന യുവതാരം ഇഷാന്‍ പോരെലില്‍ വരെ കുംബ്ലേ ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഡല്‍ഹിയിലും, ബംഗളൂരുവിലുമായി കളിക്കാര്‍ എത്തിയാണ് യുഎഇയിലേക്ക് പറക്കുന്നത്. ഓഗസ്റ്റ് 20ന് യുഎഇയിലേക്ക് ടീം തിരിക്കുമെന്ന് സിഇഒ വ്യക്തമാക്കി. പതിമൂന്നാം ഐപിഎല്‍ സീസണില്‍ പുതിയ നായകനും കോച്ചുമായാണ് പഞ്ചാബ് വരുന്നത്. കുംബ്ലേയുടെ പരിശീലനവും രാഹുലിന്റെ നായകത്വവും പഞ്ചാബിനായി അത്ഭുതം തീര്‍ക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com