കറുത്ത വര്‍ഗക്കാരനായ സോന്‍ഡോയെ കളിപ്പിച്ചാല്‍ ടീം വിടുമെന്ന് ഡിവില്ലിയേഴ്‌സ് ഭീഷണിപ്പെടുത്തി; സംഭവം ഇന്ത്യന്‍ പര്യടനത്തിലെന്ന് റിപ്പോര്‍ട്ട്

ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തിന് മുന്‍പ് പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കുന്ന കളിക്കാരുടെ ലിസ്റ്റില്‍ സോണ്‍ഡോയുടെ പേരുണ്ടായിരുന്നു
കറുത്ത വര്‍ഗക്കാരനായ സോന്‍ഡോയെ കളിപ്പിച്ചാല്‍ ടീം വിടുമെന്ന് ഡിവില്ലിയേഴ്‌സ് ഭീഷണിപ്പെടുത്തി; സംഭവം ഇന്ത്യന്‍ പര്യടനത്തിലെന്ന് റിപ്പോര്‍ട്ട്

സൗത്ത് ആഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഖായാ സോന്‍ഡോയെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ടീമില്‍ നിന്ന് പുറത്തുപോവുമെന്ന് ഡിവില്ലിയേഴ്‌സ് ഭീഷണി മുഴക്കിയിരുന്നതായി റിപ്പോര്‍ട്ട്. 2015ലെ സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിന് ഇടയിലാണ് സംഭവം. 

ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തിന് മുന്‍പ് പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കുന്ന കളിക്കാരുടെ ലിസ്റ്റില്‍ സോണ്‍ഡോയുടെ പേരുണ്ടായിരുന്നു. എന്നാല്‍ മത്സരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മാത്രം സോന്‍ഡോയുടെ പേര് വെട്ടി.  ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ സെലക്ഷന്‍ പോളിസിക്ക് വിരുദ്ധമാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com