പാകിസ്ഥാന്‍ മടങ്ങുമ്പോള്‍ ഇംഗ്ലണ്ടിലേക്ക് ഓസ്‌ട്രേലിയ എത്തും, സ്ഥിരീകരിച്ച് ക്രിക്കറ്റ് ബോര്‍ഡുകള്‍

സെപ്തംബര്‍ നാലിന് ട്വന്റി20യോടെ പര്യടനം ആരംഭിക്കുമെന്ന് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്ഥിരീകരിച്ചു
പാകിസ്ഥാന്‍ മടങ്ങുമ്പോള്‍ ഇംഗ്ലണ്ടിലേക്ക് ഓസ്‌ട്രേലിയ എത്തും, സ്ഥിരീകരിച്ച് ക്രിക്കറ്റ് ബോര്‍ഡുകള്‍

ലണ്ടന്‍: ഓസ്‌ട്രേലിയ ഇംഗ്ലണ്ടില്‍ പര്യടനം നടത്തും. സെപ്തംബര്‍ നാലിന് ട്വന്റി20യോടെ പര്യടനം ആരംഭിക്കുമെന്ന് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്ഥിരീകരിച്ചു. മൂന്ന് ട്വന്റി20യും മൂന്ന് ഏകദിനവുമാണ് പരമ്പരയിലുള്ളത്. 

സതാംപ്ടണ്‍ ആണ് മൂന്ന് ട്വന്റി20ക്കും വേദിയാവുന്നത്. ഏകദിനം ഓള്‍ഡ് ട്രഫോര്‍ഡില്‍ നടക്കും. നാല്, ആറ് എട്ട് എന്നീ തിയതികളിലായാണ് ട്വന്റി20കള്‍. സെപ്തംബര്‍ 11, 13,16 എന്നീ ദിവസങ്ങളിലായാണ് ഏകദിനം. ഐസിസി ലോകകപ്പ് സൂപ്പര്‍ ലീഗിന്റെ ഭാഗമാണ് ഏകദിന പരമ്പര. 

എല്ലാ മത്സരവും അടച്ചിട്ട സ്റ്റേഡിയത്തിലാവും നടത്തുക. ഓഗസ്റ്റ് 24ന് ഓസ്‌ട്രേലിയന്‍ സംഘം ഇംഗ്ലണ്ടിലേക്ക് എത്തും. പാകിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ മൂന്നാം ടെസ്റ്റ് അവസാനിക്കുന്നതോടെ ഓസ്‌ട്രേലിയന്‍ ടീം സതാംപ്ടണിലേക്ക് വരും. ഇവിടെ 50 ഓവര്‍ ഇന്‍ട്രാ സ്‌ക്വാഡ് മത്സരവും മൂന്ന് പരിശീലന ട്വന്റി20യും ഓസ്‌ട്രേലിയന്‍ ടീം കളിക്കും. 

ഇംഗ്ലണ്ട് ടൂറിനുള്ള 21 അംഗ സംഘത്തേയും ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. മൂന്ന് പുതുമുഖ താരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ജോഷ് ഫിലിപ്പെ, ഡാനിയല്‍ സാംസ്, റിലേ മെറെഡിത് എന്നിവരാണ് അത്. ഇംഗ്ലണ്ടിനെതിരായ പരമ്പര സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ തലവന്‍ ടോം ഹാരിസന്‍ പറഞ്ഞു. ഇംഗ്ലണ്ട്-ഓസ്‌ട്രേലേിയ പോര് ആവേശം കൂട്ടുമെന്നും ഈ വര്‍ഷത്തെ സമ്മര്‍ സീസണില്‍ അത് ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇടവേളക്ക് ശേഷം കളിക്കാരെല്ലാം ഫിറ്റ്‌നസോടെ തിരികെ എത്തിയത് കരുത്ത് നല്‍കുന്നതായി ഓസീസ് കോച്ച് ജസ്റ്റിന്‍ ലാങ്കര്‍ പറഞ്ഞു. ലോകകപ്പ്, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര, സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പര, ആഷസ് എന്നിവ നമുക്ക് മുന്‍പിലുണ്ട്. അതിലേക്കെല്ലാം ഇറങ്ങി ചെല്ലാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നും ലാങ്കര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com