116ാം റാങ്കുകാരിയോട് തോറ്റ് സെറീന വില്യംസ്, ടോപ് സീഡ് ഓപ്പണില്‍ നിന്ന് പുറത്ത്

23 വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട താരത്തെ 1-6,6-4,7-6(5) എന്ന സ്‌കോറിനാണ് 116ാം റാങ്കുകാരിയായ ഷെല്‍ബി തകര്‍ത്തുവിട്ടത്
116ാം റാങ്കുകാരിയോട് തോറ്റ് സെറീന വില്യംസ്, ടോപ് സീഡ് ഓപ്പണില്‍ നിന്ന് പുറത്ത്

ടോപ് സീഡ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സെറീനയെ തറപറ്റിച്ച് ഷെല്‍ബി റോജേഴ്‌സ്. 23 വട്ടം ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ട താരത്തെ 1-6,6-4,7-6(5) എന്ന സ്‌കോറിനാണ് 116ാം റാങ്കുകാരിയായ ഷെല്‍ബി തകര്‍ത്തുവിട്ടത്. 

967 ടൂര്‍ ലെവല്‍ സിംഗിള്‍ മത്സരങ്ങള്‍ കളിച്ച സെറീന 100ല്‍ താഴെ റാങ്കുള്ള എതിരാളിയോട് തോറ്റത് നാല് വട്ടം മാത്രം. അതും എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. എന്നാല്‍ വീനസിനോട് പൊരുതി ജയിച്ച് എത്തിയ സെറീനയെ മലര്‍ത്തിയടിച്ച് ഷെല്‍ബി ആ നേട്ടവും സ്വന്തമാക്കി. 

ടോപ് 10ല്‍ വരുന്ന താരത്തിനെതിരെ ഷെല്‍ബി നേടുന്ന മൂന്നാമത്തെ മാത്രം ജയമാണ് അത്. ടൈബ്രേക്കറില്‍ 3-1ന് പിന്നില്‍ നിന്ന ശേഷമാണ് എട്ടില്‍ ആറ് പോയിന്റും സ്വന്തമാക്കി ഷെല്‍ബി സെറീനയ്‌ക്കെതിരെ തിരിച്ചടിച്ചത്. 2016ന് ശേഷം ആദ്യമായി ഷെല്‍ബി ഡബ്ല്യുടിഎ സെമി ഫൈനലിലേക്കും എത്തി. 

സഹോദരി വീനസിനെ തോല്‍പ്പിച്ചാണ് സെറീന ക്വാര്‍ട്ടറിലേക്ക് എത്തിയത്. ഇവിടെ ആദ്യ സെറ്റ് നഷ്ടപ്പെട്ടിടത്ത് നിന്നാണ് സെറീന കയറി വന്നത്. കുഞ്ഞ് ജനിച്ചതിന് ശേഷം ഇത്രയും വലിയ ഇടവേള എടുക്കുന്നത് ആദ്യമാണ് എന്നും എങ്ങനെയാണ് എന്റെ കളി മുന്‍പോട്ട് പോവുന്നത് എന്ന് വിലയിരുത്താനാണ് ഇവിടെ എത്തിയത് എന്നും സെറീന പറഞ്ഞു. ടൈറ്റില്‍ വിജയ ലക്ഷ്യം ഇവിടെ ഇല്ലെന്ന് സെറീന വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com