മെസി അപ്രത്യക്ഷനായപ്പോള്‍ ബയേണിന്റെ ഡിഫന്റര്‍ മെസിയായി; അസിസ്റ്റിലൂടെ ഞെട്ടിച്ച് അല്‍ഫോണ്‍സോ 

മെസി അപ്രത്യക്ഷനായ കളിയില്‍ മറുവശത്ത് മെസിയെ ഓര്‍മിപ്പിച്ച് ബയേണിന്റെ പത്തൊന്‍പതുകാരന്‍ മുന്നേറിയിരുന്നു
മെസി അപ്രത്യക്ഷനായപ്പോള്‍ ബയേണിന്റെ ഡിഫന്റര്‍ മെസിയായി; അസിസ്റ്റിലൂടെ ഞെട്ടിച്ച് അല്‍ഫോണ്‍സോ 

63ാം മിനിറ്റില്‍ ബാഴ്‌സക്കെതിരെ വല കുലുക്കിയ ജോഷ്വാ കിമ്മിച്ചിലേക്കാവില്ല ഫുട്‌ബോള്‍ ലോകത്തിന്റെ ഓര്‍മയെത്തുക. മെസി അപ്രത്യക്ഷനായ കളിയില്‍ മറുവശത്ത് മെസിയെ ഓര്‍മിപ്പിച്ച് ബയേണിന്റെ പത്തൊന്‍പതുകാരന്‍ മുന്നേറിയിരുന്നു. ബയേണിന്റെ അഞ്ചാം ഗോള്‍ ഉറപ്പിച്ച അല്‍ഫോണ്‍സോയുടെ മുന്നേറ്റം. 

ബാഴ്‌സയുടെ ഇടത് മൂലയില്‍ നിന്നും പന്ത് പിടിച്ചെടുത്ത അല്‍ഫോണ്‍സോ വേഗം കൊണ്ടും ഡ്രിബ്ലിങ്ങിലെ മികവ് കൊണ്ടും എതിരാളികളെ മറികടന്നു ഗോള്‍ പോസ്റ്റിന് ഏതാനും അടി അകലെ വെച്ച് കിമ്മിച്ചിലേക്ക് പന്ത് നല്‍കി. ബാഴ്‌സയുടെ നെല്‍സന്‍ സെമെഡോയും പിക്വേയും ബയേണ്‍ യുവതാരത്തിന്റെ മികവിന് മുന്‍പില്‍ നോക്കുകുത്തിയായി. 

കളി ആരംഭിക്കുന്നതിന് മുന്‍പ് അല്‍ഫോണ്‍സോയെ ചൂണ്ടി മെസിക്കാണ് മുന്നറിയിപ്പ് ലഭിച്ചിരുന്നത്. എന്നാല്‍ ബാഴ്‌സ ഡിഫന്റര്‍മാര്‍ക്കായിരുന്നു ആ മുന്നറിയിപ്പ് കിട്ടേണ്ടിയിരുന്നത്. ചാമ്പ്യന്‍സ് ലീഗിലെ ഈ സീസണില്‍ മൂന്ന് അസിസ്റ്റുകളാണ് അല്‍ഫോണ്‍സോയില്‍ നിന്ന് വന്നത്, മറ്റൊരു ഡിഫന്ററും ഈ നേട്ടത്തിനൊപ്പമില്ല. 

1946ന് ശേഷം ആദ്യമായാണ് ബാഴ്‌സ എട്ട് ഗോള്‍ വഴങ്ങുന്നത്. ആദ്യ പകുതിയില്‍ നാല് ഗോളും രണ്ടാം പകുതിയില്‍ നാല് ഗോളും നേടി ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്കുള്ള യാത്ര ആഘോഷമാക്കി. 4ാം മിനിറ്റില്‍ തോമസ് മുള്ളര്‍ ആരംഭിച്ച ഗോള്‍ വേട്ട 89ാം മിനിറ്റില്‍ കുട്ടിഞ്ഞോ അവസാനിപ്പിച്ചു. 57ാം മിനിറ്റില്‍ സുവാരസ് ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചെങ്കിലും നാണക്കേടില്‍ നിന്ന് രക്ഷിക്കാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com