ഏഴാം നമ്പര്‍ ജേഴ്‌സി വിരമിച്ചതായി പ്രഖ്യാപിക്കണം, ബിസിസിഐയോട് ദിനേശ് കാര്‍ത്തിക്

ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോനിക്കൊപ്പമുള്ള ഡ്രസിങ് റൂമിലെ ഫോട്ടോ പങ്കുവെച്ചാണ് ദിനേശ് കാര്‍ത്തിക് ട്വിറ്ററിലെത്തിയത്
ഏഴാം നമ്പര്‍ ജേഴ്‌സി വിരമിച്ചതായി പ്രഖ്യാപിക്കണം, ബിസിസിഐയോട് ദിനേശ് കാര്‍ത്തിക്

മുംബൈ: ധോനിക്കൊപ്പം ഏഴാം നമ്പര്‍ ജേഴ്‌സിയും വിരമിച്ചതായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. വിരമിക്കല്‍ പ്രഖ്യാപിച്ച ധോനിയുടെ രണ്ടാം ഇന്നിങ്‌സിന് ആശംസകള്‍ നേര്‍ന്ന ട്വീറ്റിലാണ് കാര്‍ത്തിക്ക് ബിസിസിഐക്ക് മുന്‍പില്‍ ഈ ആവശ്യം വെക്കുന്നത്. 

ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോനിക്കൊപ്പമുള്ള ഡ്രസിങ് റൂമിലെ ഫോട്ടോ പങ്കുവെച്ചാണ് ദിനേശ് കാര്‍ത്തിക് ട്വിറ്ററിലെത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ ഞങ്ങള്‍ക്കായി ഒരുപാട് സര്‍പ്രൈസ് നിങ്ങള്‍ കരുതി വെച്ചിട്ടുണ്ടാവും എന്ന് അറിയാമെന്നും കാര്‍ത്തിക് പറയുന്നു. 

ഇന്ത്യക്കായി ധോനി കളിച്ച അവസാന മത്സരത്തിലെ ഫോട്ടോയാണ് ദിനേശ് കാര്‍ത്തിക് പങ്കുവെച്ചിരിക്കുന്നത്. ലോകകപ്പ് സെമിയില്‍ തോറ്റതിന് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ ധോനി എത്തിയിട്ടില്ല. ട്വന്റി20 ലോകകപ്പ് ധോനിയുടെ മുന്‍പിലുണ്ടായിരുന്നെങ്കിലും കോവിഡ് അവിടെ ധോനിക്ക് മുന്‍പിലും വില്ലനായി. അടുത്ത വര്‍ഷത്തെ ലോകകപ്പിലേക്ക് എത്തുമ്പോഴേക്കും 40 വയസിലേക്ക് ധോനി കടക്കും. ഇത് ഇന്ത്യയുടെ എക്കാലത്തേയും മികച്ച് നായകന് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് വ്യക്തമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com