ഐഎസ്എല്‍ ഏഴാം സീസണ്‍ ഗോവയില്‍, മത്സരങ്ങള്‍ മൂന്ന് വേദികളിലായി; നവംബര്‍ 21ന് കിക്കോഫ്

നവംബര്‍ 21 മുതല്‍ മാര്‍ച്ച് 21 വരെയാണ് മത്സരങ്ങള്‍. ടീമുകളുടെ പരീശീലനത്തിനായി 10 ഗ്രൗണ്ടുകളാണ് സജ്ജമാക്കുന്നത്
ഐഎസ്എല്‍ ഏഴാം സീസണ്‍ ഗോവയില്‍, മത്സരങ്ങള്‍ മൂന്ന് വേദികളിലായി; നവംബര്‍ 21ന് കിക്കോഫ്

ന്യൂഡല്‍ഹി: 2020-21 സീസണിലെ ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് ഗോവ വേദിയാവും. നവംബറില്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലാവും ഏഴാം സീസണിലെ മത്സരങ്ങള്‍. ഗോവയിലെ മൂന്ന് വേദികളാണ് മത്സരങ്ങള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. 

ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, ഫറ്റോര്‍ഡ;  ജിഎംസി അത്‌ലറ്റിക് സ്‌റ്റേഡിയം, ബാംബോലിം ആന്‍ഡ് തിലക് മൈതാന്‍ സ്‌റ്റേഡിയം വാസ്‌കോ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍. കഴിഞ്ഞ സീസണിലെ ഫൈനല്‍ ഗോവയിലെ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തിലായിരുന്നു. അന്ന് എടികെ-ചെന്നൈയിന്‍ എഫ്‌സി മത്സരം കോവിഡ് ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com