ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചെങ്കിലും ഇന്ത്യയെ തുണച്ച ധോനിയുടെ 5 തീരുമാനങ്ങള്‍

കരിയറില്‍ നേട്ടങ്ങളിലേക്ക് ടീമിനെ എത്തിക്കുമ്പോള്‍ നായകനെന്ന നിലയില്‍ ഏവരേയും ഞെട്ടിക്കുന്ന തീരുമാനങ്ങള്‍ ധോനിയില്‍ നിന്ന് വന്നിട്ടുണ്ട്
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചെങ്കിലും ഇന്ത്യയെ തുണച്ച ധോനിയുടെ 5 തീരുമാനങ്ങള്‍

ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യ ദിനത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ലോക കിരീടത്തിലേക്ക് രാജ്യത്തെ എത്തിച്ച നായകന്‍. കരിയറില്‍ നേട്ടങ്ങളിലേക്ക് ടീമിനെ എത്തിക്കുമ്പോള്‍ നായകനെന്ന നിലയില്‍ ഏവരേയും ഞെട്ടിക്കുന്ന തീരുമാനങ്ങള്‍ ധോനിയില്‍ നിന്ന് വന്നിട്ടുണ്ട്. അങ്ങനെ ധോനിയെടുത്ത, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചെങ്കിലും ഇന്ത്യയെ തുണച്ച
അഞ്ച് തീരുമാനങ്ങള്‍...

ജോഗീന്ദര്‍ ശര്‍മയുടെ കൈകളിലേക്ക് അവസാന ഓവര്‍

പരിചയസമ്പത്തുള്ള ഹര്‍ഭജന്‍ സിങ്ങിന് ഒരോവര്‍ കൂടി ബാക്കിയുണ്ടായിരുന്നു. എന്നാല്‍ മീഡിയം പേസര്‍ ജോഗീന്ദര്‍ ശര്‍മയുടെ കൈകളിലേക്ക് 2007 ട്വന്റി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവര്‍ എറിയാന്‍ കൊടുത്ത് ധോനി ഞെട്ടിച്ചു. 13 റണ്‍സ് ആണ് അവിടെ ഇന്ത്യക്ക് പ്രതിരോധിക്കേണ്ടിയിരുന്നത്. 

വൈഡോടെയാണ് ജോഗീന്ദര്‍ ഇന്നിങ്‌സ് തുടങ്ങിയത്. പിന്നാലെ ഡോട്ട് ബോള്‍. എന്നാല്‍ തൊട്ടടുത്തതില്‍ സിക്‌സ്. ഇന്ത്യ തോല്‍വിയിലേക്ക് എന്ന തോന്നല്‍ എത്തിയപ്പോള്‍ ഫൈന്‍ ലെഗില്‍ ശ്രീശാന്തിന്റെ കൈകളിലേക്ക് മിസ്ബായെ ജോഗീന്ദര്‍ എത്തിച്ചു. ആ തീരുമാനത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകത്വത്തിലെ ധോനിയുടെ മാജിക്കല്‍ കരിയര്‍ ആരംഭിക്കുന്നത്. 

ഏകദിനത്തില്‍ നിന്ന് ദ്രാവിഡിനേയും ഗാംഗുലിയേയും ഒഴിവാക്കല്‍

ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയക്കും എതിരായ ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് ധോനി ഗാംഗുലിയേയും രാഹുല്‍ ദ്രാവിഡിനേയും ഒഴിവാക്കി. ഇതിനെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ ഫീല്‍ഡിങ്ങിലെ പോരായ്മയെ തുടര്‍ന്നാണ് ഇവരെ മാറ്റിയത് എന്നാണ് ബിസിസിഐ സെക്രട്ടറിയായിരുന്നു നിരഞ്ജന്‍ ഷാ പ്രതികരിച്ചത്. 

ഇന്ത്യന്‍ ക്രിക്കറ്റില്‍ ബാറ്റിങ്ങിനും ബൗളിങ്ങിനും ഒപ്പം ഫീല്‍ഡിങ്ങിനും വലിയ പ്രാധാന്യം കൊടുക്കാന്‍ തുടങ്ങിയത് ഇതോടെ...ഓസ്‌ട്രേലിയയില്‍ ആദ്യമായി ത്രിരാഷ്ട്ര പരമ്പര ജയമായിരുന്നു പ്രതിഫലം. 

2012 സിബി സീരിസില്‍ ഗംഭീര്‍, സെവാഗ്, സച്ചിന്‍ റൊട്ടേഷന്‍

കളിയേക്കാള്‍ കൂടുതല്‍ കളിക്കാരെ ആരാധിച്ചിരുന്ന ഇന്ത്യന്‍ ക്രിക്കറ്റിനെ ഉടച്ചു വാര്‍ക്കുകയായിരുന്നു 2012ലെ സിബി സീരിസിലെ റൊട്ടേഷന്‍ പൊളിസിയിലൂടെ ധോനി. പരമ്പരയില്‍ ഈ മൂന്ന് പേരെ ഒരുമിച്ച് പ്ലേയിങ് ഇലവനിലേക്ക് ധോനി കൊണ്ടുവന്നില്ല. എന്നാല്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഫൈനലിലേക്ക് ധോനി ഇന്ത്യ എത്തിയില്ല. 

ഓപ്പണിങ്ങിലേക്ക് രോഹിത്

2007 മുതല്‍ ടീമില്‍ ഉണ്ടായിട്ടും സ്ഥാനം ഉറപ്പിക്കാനാവാതെ സ്ഥിരത കണ്ടെത്താനാവാതെ പോയ താരം. 2011ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ രോഹിത്തിനെ ധോനി ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്നു. എന്നാല്‍ മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 29 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. 2013 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ മൊഹാലിയില്‍ ഓപ്പണ്‍ ചെയ്ത രോഹിത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 83 റണ്‍സ് ആണ് ധോനി ഇവിടെ നേടിയത്. 

2011ലെ ലോകകപ്പ് ഫൈനലില്‍ യുവിക്കും മുന്‍പേ

2011 ലോകകപ്പ് ഫൈനലില്‍ ഫോമില്‍ നില്‍ക്കുന്ന യുവിക്കും മുന്‍പേ ധോനി ഇറങ്ങി. സെവാഗും സച്ചിനും കോഹ് ലിയും കൂടാരം കയറി കഴിഞ്ഞ സമയം. മലിംഗ ഫുള്‍ ഫ്‌ളോയില്‍ നില്‍്ക്കുമ്പോള്‍ ധോനി ക്രീസിലേക്ക്. കിരീടം ഇന്ത്യയ്ക്ക് 161 റണ്‍സ് അകലെ.  91 റണ്‍സോടെ ധോനിയുടെ മാജിക് ഇന്നിങ്‌സ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com