ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ്; ഡ്രീം ഇലവന്റെ ലേലതുക 234 കോടി രൂപ

ഐപിഎല്‍ മത്സരങ്ങള്‍ അടുത്തമാസം യുഎഇയില്‍ തുടങ്ങാനിരിക്കേ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കി പ്രമുഖ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഡ്രീം ഇലവന്‍
ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ്; ഡ്രീം ഇലവന്റെ ലേലതുക 234 കോടി രൂപ

മുംബൈ: ഐപിഎല്‍ മത്സരങ്ങള്‍ അടുത്തമാസം യുഎഇയില്‍ തുടങ്ങാനിരിക്കേ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കി പ്രമുഖ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഡ്രീം ഇലവന്‍. രണ്ട് ഇന്ത്യന്‍ സംരഭകര്‍ നേതൃത്വം നല്‍കുന്ന ഡ്രീം ഇലവന്‍ മൂന്ന് വര്‍ഷത്തേയ്ക്കുളള കരാറിനാണ് ബിഡ് ചെയ്തത്. പ്രമുഖ ചൈനീസ് കമ്പനിയായ വിവോ അടുത്ത വര്‍ഷം തിരിച്ചുവന്നില്ലായെങ്കില്‍ മൂന്ന് വര്‍ഷത്തേയ്ക്കുളള കരാര്‍ ഡ്രീം ഇലവന് ലഭിച്ചേക്കും.

ചൈനയുമായുളള സംഘര്‍ഷത്തെ തുടര്‍ന്ന് വിവോയെ മാറ്റിയ ഒഴിവിലേക്കാണ് പുതിയ സ്‌പോണ്‍സറെ ബിസിസിഐ തേടിയത്. ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് നേടുന്നതിന് ആദ്യവര്‍ഷം 222 കോടി രൂപയാണ് ബിഡ് തുകയായി കാണിച്ചത്. രണ്ടും മൂന്നും വര്‍ഷങ്ങളില്‍  240 കോടി വീതമാണ് ബിഡില്‍ തുകയായി രേഖപ്പെടുത്തിയത്. ശരാശരി 234 കോടി രൂപ. അടുത്തവര്‍ഷം വിവോ തിരിച്ചുവന്നില്ലായെങ്കില്‍ സ്‌പോര്‍ട്‌സ് സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ഡ്രീം ഇലവന്‍ ടൈറ്റില്‍ സ്‌പോണ്‍സറായി വരും വര്‍ഷങ്ങളിലും തുടര്‍ന്നേക്കും.
  
ടൈറ്റില്‍ സ്‌പോണ്‍സറാവാന്‍ ടാറ്റ സണ്‍സ്, ബൈജൂസ് ആപ്പ്, റിലയന്‍സ് ജിയോ എന്നി കമ്പനികളും രംഗത്ത് ഉണ്ടായിരുന്നു. ചൈനയുമായുളള സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ക്കെതിരെ ഇന്ത്യയില്‍ വ്യാപകമായ പ്രതിഷേധമാണ്. ഇതിന്റെ ഭാഗമായാണ് ബിസിസിഐ വിവോയെ ഒഴിവാക്കിയത്.  സ്‌പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി ബിസിസിഐയ്ക്ക് 440 കോടി നല്‍കിയിരുന്നു. ഈ നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ലേലത്തില്‍ വച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com