ഹൈദരാബാദ് എഫ്‌സിക്കൊപ്പം ഇനി ജര്‍മന്‍ അതികായരും; കരുത്തു പകരാന്‍ ബൊറൂസിയ ഡോര്‍ട്മുണ്ട്

ഹൈദരാബാദ് എഫ്‌സിക്കൊപ്പം ഇനി ജര്‍മന്‍ അതികായരും; കരുത്തു പകരാന്‍ ബൊറൂസിയ ഡോര്‍ട്മുണ്ട്
ഹൈദരാബാദ് എഫ്‌സിക്കൊപ്പം ഇനി ജര്‍മന്‍ അതികായരും; കരുത്തു പകരാന്‍ ബൊറൂസിയ ഡോര്‍ട്മുണ്ട്

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം ഹൈദരാബാദ് എഫ്‌സി ജര്‍മന്‍ അതികായരായ ബൊറൂസിയ ഡോര്‍ട്മുണ്ടുമായി കൈകോര്‍ത്തു. ഇരു ഫുട്‌ബോള്‍ ക്ലബുകളും രണ്ട് വര്‍ഷത്തേക്ക് പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. നിവില്‍ രണ്ട് വര്‍ഷത്തേക്കാണ് കരാര്‍ എങ്കിലും ആവശ്യമെങ്കില്‍ അത് 2025 വരെ നീട്ടാനും ധാരണയായിട്ടുണ്ട്. 

ഹൈദരാബാദിന്റെ ഫുട്‌ബോള്‍ അക്കാദമി നിര്‍മാണത്തിനും അതിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും ജര്‍മന്‍ ടീമിന്റെ പങ്കാളിത്തമുണ്ടാകും. പരിശീലകര്‍ക്ക് കൂടുതല്‍ അറിവുകള്‍ പകരാനുള്ള ശ്രമങ്ങളും ജര്‍മന്‍ ക്ലബിന്റെ മുന്‍കൈയില്‍ നടപ്പാക്കും. പുതിയ വഴികളിലേക്ക് ഹൈദരാബാദ് എഫ്‌സിയുടെ മുന്നേറ്റം ഉറപ്പാക്കാന്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ സാന്നിധ്യം നിര്‍ണായകമാണ്.

ഹൈദരാബാദ് എഫ്‌സിയുമായി കൈകോര്‍ക്കുന്നതില്‍ അങ്ങേയറ്റത്തെ സന്തോഷമുണ്ടെന്ന് ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ മാനേജിങ് ഡയറക്ടര്‍ കാര്‍സ്റ്റന്‍ ക്രമര്‍ വ്യക്തമാക്കി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള ഇത്തരം നീക്കങ്ങള്‍ കായിക മേഖലയ്ക്കും പ്രത്യേകിച്ച് ഫുട്‌ബോളിനും ഗുണകരമാണെന്നും ക്രമര്‍ പറഞ്ഞു. 

ലോകത്തിലെ വലിയ ക്ലബുകളിലൊന്നായ ബൊറൂസിയയുമായി കൈകോര്‍ക്കുന്നതില്‍ അഭിമാനിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോളിലെ ചരിത്ര നിമിഷമാണിത്. ഹൈദരാബദിനെ സംബന്ധിച്ച് പുതിയ കാലഘട്ടത്തിന്റെ തുടക്കമാണിതെന്നും ഹൈദരാബാദ് എഫ്‌സിയുടെ സഹ ഉടമയായ വരുണ്‍ ത്രിപുരനേനി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com