എംബാപ്പെയോ, ഡേവിസോ? ആര്‍ക്കാണ് വേഗം കൂടുതല്‍; ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ച; ഉത്തരം നല്‍കി കോമന്‍

എംബാപ്പെയോ, ഡേവിസോ? ആര്‍ക്കാണ് വേഗം കൂടുതല്‍; ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ച; ഉത്തരം നല്‍കി കോമന്‍
എംബാപ്പെയോ, ഡേവിസോ? ആര്‍ക്കാണ് വേഗം കൂടുതല്‍; ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ച; ഉത്തരം നല്‍കി കോമന്‍

ലിസ്ബന്‍: ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആ പോരാട്ടം കാണാനായി. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നാളെ ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കും ഫ്രഞ്ച് ലീഗ് വണ്‍ കിരീട ജേതാക്കളായ പാരിസ് സെന്റ് ജെര്‍മെയ്‌നും തമ്മിലുള്ള ഏറ്റുമുട്ടുമ്പോള്‍ ആവേശം അതിന്റെ മൂര്‍ധന്യത്തിലാകുമെന്ന് ഒരു സംശയവും വേണ്ട.

കോവിഡ് മാഹാമാരിയെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ മൈതാനങ്ങളില്‍ തീപടര്‍ത്തിയാണ് ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയങ്ങളില്‍ പുനരാരംഭിച്ചത്. അതുകൊണ്ടു തന്നെ നാളെ നടക്കുന്ന കലാശപ്പോരാട്ടം ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരില്‍ അങ്ങേയറ്റത്തെ ആവേശമാണ് ഉണ്ടാക്കുന്നത്. 

ഉജ്ജ്വല ഫോമിലാണ് ഇരു ടീമുകളും. കളിയുടെ സമസ്ത മേഖലകളിലും ഇരു സംഘവും കട്ടയ്ക്ക് തന്നെ നില്‍ക്കുന്നു. നിലവില്‍ ലോക ഫുട്‌ബോള്‍ ഏറ്റവും വേഗമേറിയ രണ്ട് യുവ താരങ്ങള്‍ ഇരു പക്ഷത്തുമുണ്ടെന്നതും ശ്രദ്ധേയമാണ്. പിഎസ്ജിയുടെ ഫ്രഞ്ച് താരം കെയ്‌ലിയന്‍ എംബാപ്പെയും ബയേണിന്റെ കനേഡിയന്‍ താരം അല്‍ഫോണ്‍സോ ഡേവിസും. ഇരു താരങ്ങളിലും വെച്ച് ആര്‍ക്കാണ് വേഗതയുള്ളത് എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ താരതമ്യത്തിനും ഇപ്പോള്‍ അവസരമൊരുക്കിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം അത്തരമൊരു ചോദ്യം ബയേണ്‍ മ്യൂണിക്ക് താരം കിങ്‌സ്‌ലി കോമന് നേര്‍ക്ക് വന്നു. ഫ്രാന്‍സ് ദേശീയ ടീമില്‍ എംബാപ്പെയ്‌ക്കൊപ്പവും ബയേണില്‍ ഡേവിസിനൊപ്പവും കളിക്കുന്ന കോമന് രണ്ട് പേരുടേയും വേഗം തൊട്ടടുത്ത് നിന്ന് കണ്ടതിന്റെ അനുഭവമുണ്ട്. 

ചോദ്യത്തിനുള്ള കോമന്റെ ഉത്തരം ഇങ്ങനെയായിരുന്നു. 'കെയ്‌ലിയന്‍ എംബാപ്പെ വേഗമുള്ള താരമാണ്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ അല്‍ഫോണ്‍സോ ഡേവിസാണ് എംബാപ്പെയെക്കാള്‍ വേഗമുള്ള താരം എന്നാണ്'- കോമന്‍ വ്യക്തമാക്കി. 

എന്തായാലും ഇരു താരങ്ങളുടേയും മുന്നേറ്റം എതിര്‍ ടീമുകളില്‍ തലവേദനയുണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാത്തിരിക്കാം ഉജ്ജ്വല പോരാട്ടത്തിനായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com