ഒന്നുമറിയാത്ത പോലെ നിന്ന് അവര്‍ മങ്കാദിങ്ങില്‍ കൊമ്പുകോര്‍ക്കുന്നത് കാണണം; പോണ്ടിങ്-അശ്വിന്‍ പോരില്‍ മുന്‍ ഓപ്പണര്‍ 

അശ്വിനും റിക്കി പോണ്ടിങ്ങും മങ്കാദിങ്ങിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമയം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഡ്രസിങ് റൂമിലുണ്ടാവാന്‍ ആഗ്രഹമുണ്ടെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര
ഒന്നുമറിയാത്ത പോലെ നിന്ന് അവര്‍ മങ്കാദിങ്ങില്‍ കൊമ്പുകോര്‍ക്കുന്നത് കാണണം; പോണ്ടിങ്-അശ്വിന്‍ പോരില്‍ മുന്‍ ഓപ്പണര്‍ 

മുംബൈ: അശ്വിനും റിക്കി പോണ്ടിങ്ങും മങ്കാദിങ്ങിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമയം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഡ്രസിങ് റൂമിലുണ്ടാവാന്‍ ആഗ്രഹമുണ്ടെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. മങ്കാദിങ് കളിയുടെ മാന്യതയ്ക്ക് എതിരാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സില്‍ എത്തുന്ന അശ്വിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് പോണ്ടിങ് പറഞ്ഞിരുന്നു. 

ക്രീസ് ലൈനിന് പുറത്തേക്ക് കടക്കുന്ന ബാറ്റ്‌സ്മാന് മുന്നറിയിപ്പ് കൊടുക്കേണ്ടത് ബൗളറുടെ കടമയാണെന്ന അഭിപ്രായവുമായാണ് പോണ്ടിങ് വരുന്നത്. എന്നാല്‍ മറുവശത്ത് ചില ക്രിക്കറ്റ് നിയമങ്ങളുണ്ട്. അങ്ങനെ നിയമമുള്ളപ്പോള്‍ പിന്നില്‍ നിന്ന് ഔട്ട് ആക്കാം. അങ്ങനെ വരുമ്പോള്‍ മുന്നറിയിപ്പ് നല്‍കേണ്ട കാര്യമെന്താണ്...ആകാശ് ചോപ്ര പറയുന്നു. 

നിയമത്തിന് ഉള്ളില്‍ നിന്ന് കളിക്കുമ്പോള്‍ എങ്ങനയാണ് അത് കളിയുടെ മാന്യതയ്ക്ക് എതിരാവുന്നത്. മങ്കാദിങ്ങിലെ ധാര്‍മികതയെ ചൂണ്ടിയുള്ള സംവാദങ്ങള്‍ ഒരു ശതമാനം പോലും തനിക്ക് ഇഷ്ടമല്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. 

വിനൂ മങ്കാദ് ആ വിധം പുറത്താക്കിയതോടെയാണ് മങ്കാദിങ് എന്ന പേര് വരുന്നത്. അവിടെ ബ്രൗണിനെയാണ് മങ്കാദ് പുറത്താക്കിയത്. അതിനാല്‍ അവിടെ വരേണ്ടിയിരുന്ന പേര് ബ്രൗണ്‍ട് എന്നാണെന്നും സുനില്‍ ഗാവസ്‌കറിന്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് ആകാശ് ചോപ്ര ചൂണ്ടിക്കാണിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com