കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പുറത്തേക്ക്, ബയേണിന് അഭിനന്ദനമറിയിച്ച് നെയ്മർ; തോൽവി മത്സരത്തിന്റെ ഭാ​ഗമെന്ന് താരം 

പാരിസിൻറെ സുൽത്താൻ എന്ന വിശേഷണം ആവർത്തിക്കാനാകാതെ നെയ്മർ കളിക്കളം വിട്ടു
കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പുറത്തേക്ക്, ബയേണിന് അഭിനന്ദനമറിയിച്ച് നെയ്മർ; തോൽവി മത്സരത്തിന്റെ ഭാ​ഗമെന്ന് താരം 

യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിക്ക് മുത്തമിട്ടപ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് നെയ്മർ സ്റ്റേഡിയം വിട്ടത്. 59-ാം മിനുട്ടിൽ കിങ്സ്‍ലി കോമാൻ ബയേണിൻറെ വിജയഗോൾ നേടിയപ്പോൾ പാരിസിൻറെ സുൽത്താൻ എന്ന വിശേഷണം ആവർത്തിക്കാനാകാതെ നെയ്മർ കളിക്കളം വിട്ടു. എന്നാൽ മത്സരശേഷം എതിർടീമിനെ അഭിനന്ദിക്കാൻ താരം മറന്നില്ല. 

തോൽവി മത്സരത്തിന്റെ ഭാ​ഗമാണെന്ന് ട്വിറ്ററിൽ കുറിച്ച നെയ്മർ ബയേണിന് അഭിനന്ദനങ്ങളും അറിയിച്ചു. "തോൽവി മത്സരത്തിന്റെ ഭാ​ഗമാണ്. ഞങ്ങൾ എല്ലാതരത്തിലും പരിശ്രമിച്ചു. അവസാനം വരെ പോരാട്. തന്ന സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവരോടും നന്ദി. അഭിനന്ദനങ്ങൾ ബയേൺ",നെയ്മറുടെ വാക്കുകൾ ഇങ്ങനെ. 

കലാശക്കളിയിലെ വിജയവും ചേർത്ത് തുടർച്ചയായി 11 മത്സരങ്ങൾ ജയിച്ച ബയേൺ ചാമ്പ്യൻസ് ലീ​ഗിൽ തോൽവിയറിയാതെ ഏറ്റവും കൂതൽ മത്സരങ്ങൾ പൂർത്തിയാക്കുന്ന ടീമെന്ന ചരിത്രവും കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com