ജഡേജ മുതല്‍ യുവരാജ് സിങ് വരെ; റെയ്‌ന പറയുന്നു ഈ അഞ്ച് പേരാണ് ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാര്‍

രവീന്ദ്ര ജഡേജ മുതല്‍ യുവരാജ് സിങ് വരെ; റെയ്‌ന പറയുന്നു ഈ അഞ്ച് പേരാണ് ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാര്‍
ജഡേജ മുതല്‍ യുവരാജ് സിങ് വരെ; റെയ്‌ന പറയുന്നു ഈ അഞ്ച് പേരാണ് ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാര്‍

ഷാര്‍ജ: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സുരേഷ് റെയ്‌നയും വിരമിക്കാന്‍ തീരുമാനിച്ചത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റെയ്‌ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കാനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. 

ലോക ക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍മാരുടെ പട്ടികയില്‍ മുന്നിലുള്ള താരങ്ങളിലൊരാളാണ് റെയ്‌ന. ഇപ്പോഴിതാ ക്രിക്കറ്റ് മൈതാനത്ത് അഞ്ച് സ്ഥാനങ്ങളിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാര്‍ ആരാണെന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെയുമായി നടത്തിയ ചാറ്റ് ഷോയിലാണ് റെയ്‌ന ഇന്നര്‍ സര്‍ക്കിളിലെ ഏറ്റവും മികച്ച അഞ്ച് ഫീല്‍ഡര്‍മാരെ തിരഞ്ഞെടുത്തത്. 

വിരാട് കോഹ്‌ലി, ഹര്‍ഷേല്‍ ഗിബ്‌സ്, പോള്‍ കോളിങ്‌വുഡ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ടിന്‍ ഗുപ്റ്റില്‍, യുവരാജ് സിങ്, രവീന്ദ്ര ജഡേജ, എബി ഡിവില്ല്യേഴ്‌സ് അടക്കമുള്ള താരങ്ങളുടെ പട്ടികയാണ് ഹര്‍ഷ ഭോഗ്‌ലെ നല്‍കിയത്. ഇതില്‍ നിന്നാണ് അഞ്ച് പേരെ റെയ്‌ന തിരഞ്ഞെടുത്തത്. 

ക്രിക്കറ്റ് മൈതാനത്തെ വിവിധ സ്ഥാനങ്ങളിലെ ഏറ്റവും മികച്ച ഫില്‍ഡര്‍മാര്‍ ഇവരാണെന്ന് റെയ്‌ന പറയുന്നു. 

ബാക്ക്‌വാഡ് പോയിന്റ്- ജോണ്ടി റോഡ്‌സ്
കവേര്‍സ്- എബി ഡിവില്ല്യേഴ്‌സ്
മിഡ് ഓണ്‍- യുവരാജ് സിങ്
മിഡ് ഓഫ്- രവീന്ദ്ര ജഡേജ
മിഡ് വിക്കറ്റ്- റിക്കി പോണ്ടിങ്

ഒരു താരത്തിന്റെ വേഗത മാത്രമല്ല റെയ്‌ന ഇക്കാര്യത്തില്‍ പരിഗണിച്ചത്. ഫീല്‍ഡിങ് മികവിന്റെ സമസ്ത മേഖലയിലെ മികവും അടയാളപ്പെടുത്തിയാണ് റെയ്‌നയുടെ തിരഞ്ഞെടുപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com