യുവന്റസില്‍ നിന്ന് ബാഴ്‌സലോണയിലെത്തിയ മിരാലെം പ്യാനിചിന് കോവിഡ്

യുവന്റസില്‍ നിന്ന് ബാഴ്‌സലോണയിലെത്തിയ മിരാലെം പ്യാനിചിന് കോവിഡ്
യുവന്റസില്‍ നിന്ന് ബാഴ്‌സലോണയിലെത്തിയ മിരാലെം പ്യാനിചിന് കോവിഡ്

മാഡ്രിഡ്: യുവന്റസ് വിട്ട് സ്പാനിഷ് കരുത്തരായ ബാഴ്‌സലോണയിലേക്ക് ചേക്കേറിയ ബോസ്‌നിയന്‍ താരം മിരാലെം പ്യാനിചിന് കോവിഡ്. ബാഴ്‌സലോണ ക്ലബാണ് താരത്തിന് കോവിഡ് ബാധിച്ച വിവരം പുറത്തുവിട്ടത്. 

ശനിയാഴ്ച നടത്തിയ പിസിആര്‍ പരിശോധനയിലാണ് പ്യാനിചിന് കോവിഡ് സ്ഥിരീകരിച്ചത്. താരം ആരോഗ്യവനായി തന്നെ ഇരിക്കുന്നുണ്ടെന്നും പ്യാനിച് ഇപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നും ക്ലബ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. 15 ദിവസത്തേക്ക് താരത്തിന് യാത്രകളൊന്നും പാടില്ല. അതിന് ശേഷം പ്യാനിച് ടീമിനൊപ്പം ചേരുമെന്നും ക്ലബ് ഇറക്കിയ കുറിപ്പില്‍ പറയുന്നു. 

താന്‍ ആരോഗ്യവാനാണെന്നും കോവിഡ് ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒരു കാര്യങ്ങളും നാം നിസാരമായി കാണരുതെന്ന വലിയ പാഠം താന്‍ കോവിഡ് ബാധയിലൂടെ പഠിച്ചതായും പ്യാനിച് കുറിച്ചു. കോവിഡിനെ ചെറുക്കാന്‍ ഭയമില്ലാതെ ഇരിക്കാനും ജാഗ്രത പാലിക്കാനും കുറിപ്പിലൂടെ താരം ഓര്‍മിപ്പിച്ചു. 

2011 മുതല്‍ 2016 വരെ അഞ്ച് വര്‍ഷം റോമയിലും 2016 മുതല്‍ 2020 വരെ നാല് വര്‍ഷം യുവന്റസിനായും കളിച്ച ശേഷമാണ് ഇക്കഴിഞ്ഞ ജൂണില്‍ താരം ബാഴ്‌സലോണയിലേക്ക് മാറിയത്. റോമയ്ക്കായി 159 മത്സരങ്ങളും യുവന്റസിനായി 122 മത്സരങ്ങളും കളിച്ചാണ് ബോസ്‌നിയന്‍ മധ്യനിര താരം കറ്റാലന്‍ ക്ലബിലേക്ക് ചുവടുമാറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com