ദുബായ്: ധോനിയുടെ ക്രിക്കറ്റിലെ വിജയം ക്രിക്കറ്റ് പശ്ചാത്തലമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് വരുന്ന താനുള്‍പ്പെടെയുള്ള യുവ താരങ്ങള്‍ക്ക് പ്രചോദനമെന്ന് സഞ്ജു സാംസണ്. ഗള്‍ഫ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ വാക്കുകള്‍.
ധോനിയെ പോലെ ക്രിക്കറ്റ് പശ്ചാത്തലമില്ലാത്ത നാട്ടില്‍ നിന്നാണ് ഞാനും വരുന്നത്. ഒരു റാഞ്ചി താരം ഇത്രയും മികച്ച കരിയര്‍ പടുത്തുയര്‍ത്തിയതിലൂടെ കേരളത്തില്‍ നിന്നുള്ള എനിക്കും അദ്ദേഹം കൂടുതല്‍ ആത്മവിശ്വാസം നല്കുന്നു. കാരണം റാഞ്ചിയും കേരളവും വലിയ ക്രിക്കറ്റ് പാരമ്പര്യം അവകാശപ്പെടാനില്ലാത്ത സ്ഥലങ്ങളാണ്, സഞ്ജു പറഞ്ഞു.
ധോനി വിരമിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യത കൂടിയില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ആര്‍ക്കും പകരക്കാരനാവുന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുന്നില്ല. ആത്യന്തികമായി രാജ്യത്തിനായി മത്സരങ്ങള്‍ ജയിക്കാനാണ് ഞങ്ങളെല്ലാവരും ശ്രമിക്കുന്നത്. അതിനാല്‍ തന്നെ രാജ്യത്തെ പ്രതിനിധീകരിക്കാനാണ് എന്റെ ആദ്യ ശ്രമം...
കഴിഞ്ഞ സീസണില്‍ ഇന്ത്യ എയ്ക്ക് വേണ്ടിയും പിന്നീട് സീനിയര്‍ ടീമിന് വേണ്ടിയും കളിക്കാനായി. ഇനി 10 വര്‍ഷമെങ്കിലും മികവോടെ കളിക്കാന്‍ എനിക്ക് കഴിയും. 8-9 വര്‍ഷമായി കഠിനാധ്വാനം ചെയ്യുന്നു. എന്റെ യാത്ര ശരിയായ വഴിയിലാണ്. എന്നാല്‍ ഏറെ ദൂരം പോവാനുണ്ടെന്ന് മാത്രം, സഞ്ജു പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ