സുരക്ഷാ കുമിള സംരക്ഷിക്കണം, ഇല്ലെങ്കില്‍...ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോഹ്‌ലി

'സുരക്ഷാ കുമിള സംരക്ഷിക്കുന്നതില്‍ നമ്മളെല്ലാവരും ഒരുമിച്ചുണ്ടാവുമെന്നും ഒരു കാര്യത്തിലും വീഴ്ചയുണ്ടാവില്ലെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു'
സുരക്ഷാ കുമിള സംരക്ഷിക്കണം, ഇല്ലെങ്കില്‍...ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോഹ്‌ലി

ദുബായ്: ഐപിഎല്ലില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരങ്ങള്‍ക്ക് നായകന്‍ വിരാട് കോഹ് ലിയുടെ മുന്നറിയിപ്പ്. ഒരു വ്യക്തിയില്‍ നിന്നുണ്ടാവുന്ന വീഴ്ച ടൂര്‍ണമെന്റിനെ മുഴുവന്‍ ബാധിക്കുമെന്ന് കോഹ് ലി പറഞ്ഞു. 

നമ്മളോട് നിര്‍ദേശിക്കുന്നത് എന്താണോ അത് പിന്തുടരുക. സുരക്ഷാ കുമിള സംരക്ഷിക്കുന്നതില്‍ നമ്മളെല്ലാവരും ഒരുമിച്ചുണ്ടാവുമെന്നും ഒരു കാര്യത്തിലും വീഴ്ചയുണ്ടാവില്ലെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം ഒരു വ്യക്തിയില്‍ നിന്നുണ്ടാവുന്ന ഒരു വീഴ്ച ടൂര്‍ണമെന്റിനെ മുഴുവനായി ബാധിക്കും. നമ്മളാരും അതിന് ആഗ്രഹിക്കുന്നില്ല, ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ പറയുന്നു. 

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ ഗൗരവമായാണ് കാണുകയെന്ന് ആര്‍സിബിയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവന്‍ മൈക്ക് ഹെസന്‍ പറഞ്ഞു. അബദ്ധത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ കളിക്കാരെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തി ഏഴ് ദിവസം ക്വാറന്റൈനിന് വിധേയമാക്കും. പരിശോധനാ ഫലം നെഗറ്റീവായെങ്കില്‍ മാത്രമേ പിന്നെ ടീമിനൊപ്പം ചേരാനാവു എന്നും അദ്ദേഹം പറഞ്ഞു. 

ഇനി മനപൂര്‍വം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ ശക്തമായ നടപടി വരുമെന്നും ഹെസന്‍ പറഞ്ഞു. സുരക്ഷാ കുമിള സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നമുക്ക് അറിയാമെന്ന് കോഹ് ലി പറഞ്ഞു. ടീമിന്റെ ആദ്യ പരിശീലന സെഷനായി കാത്തിരിക്കുകയാണ്. എല്ലാവര്‍ക്കും ടീമില്‍ തുല്യ പരിഗണന നല്‍കുന്ന വിധം അന്തരീക്ഷം സൃഷ്ടിക്കാനാണ് താന്‍ ശ്രമിക്കുകയെന്നും കോഹ് ലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com