ജമ്മു കശ്മീരില്‍ നിന്ന് ക്രിക്കറ്റ് താരങ്ങളെ സൃഷ്ടിക്കാന്‍ സുരേഷ് റെയ്‌ന; ഡിജിപിക്ക് കത്ത് നല്‍കി

'താഴെ തട്ടിലുള്ള കുട്ടികളെ വളര്‍ത്തിക്കൊണ്ടുവന്ന് പ്രൊഫഷല്‍ ക്രിക്കറ്റ് താരങ്ങളായി രാജ്യത്തിനായി സംഭാവന ചെയ്യുകയാണ് ലക്ഷ്യം'
ജമ്മു കശ്മീരില്‍ നിന്ന് ക്രിക്കറ്റ് താരങ്ങളെ സൃഷ്ടിക്കാന്‍ സുരേഷ് റെയ്‌ന; ഡിജിപിക്ക് കത്ത് നല്‍കി

33ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച റെയ്‌ന ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സിന് ഒരുങ്ങി കഴിഞ്ഞു. ജമ്മു കശ്മീരില്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങാനുള്ള താത്പര്യം അറിയിച്ച് റെയ്‌ന ഡിജിപിക്ക് കത്ത് നല്‍കി. 

കേന്ദ്ര ഭരണ പ്രദേശത്തെ താഴെ തട്ടിലുള്ള കുട്ടികളെ വളര്‍ത്തിക്കൊണ്ടുവന്ന് പ്രൊഫഷല്‍ ക്രിക്കറ്റ് താരങ്ങളായി രാജ്യത്തിനായി സംഭാവന ചെയ്യുകയാണ് ലക്ഷ്യം. ഇതിനായി 15 വര്‍ഷത്തെ രാജ്യാന്തര ക്രിക്കറ്റിലെ തന്റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും റെയ്‌ന ജമ്മു കശ്മീര്‍ ഡിജിപിക്ക് അയച്ച കത്തില്‍ പറയുന്നു. 

ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ നിന്നും കോളെജുകളില്‍ നിന്നും, ഗ്രാമ പ്രദേശങ്ങളില്‍ നിന്നും കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരെ വളര്‍ത്താനാണ് എന്റെ ശ്രമം. ഇതിനായി 5 പോയിന്റുകളാണ് റെയ്‌ന ചൂണ്ടിക്കാണിക്കുന്നത്. 

1. ടാലന്റ് ഹണ്ട്
2. മാസ്റ്റര്‍ ക്ലാസുകള്‍ സംഘടിപ്പിക്കുക
3. മാനസികമായി കരുത്തരാക്കുന്നതിനുള്ള കോഴ്‌സുകള്‍
4. ഫിസിക്കല്‍ ഫിറ്റ്‌നസ്
5. സ്‌കില്‍ ട്രെയ്‌നിങ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com