ബാറ്റിങ്ങിലെ സച്ചിനെ പോലെ! 600 തൊട്ട ആന്‍ഡേഴ്‌സനെ മാസ്റ്റര്‍ ബ്ലാസ്റ്ററോട് താരതമ്യപ്പെടുത്തി മഗ്രാത്ത്‌

ടെസ്റ്റില്‍ ആന്‍ഡേഴ്‌സന്‍ 600 വിക്കറ്റുകള്‍ തൊട്ടതോടെയാണ് മഗ്രാത്തിന്റെ വിശേഷണം
ബാറ്റിങ്ങിലെ സച്ചിനെ പോലെ! 600 തൊട്ട ആന്‍ഡേഴ്‌സനെ മാസ്റ്റര്‍ ബ്ലാസ്റ്ററോട് താരതമ്യപ്പെടുത്തി മഗ്രാത്ത്‌

ലണ്ടന്‍: ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ സച്ചിന്‍ എന്നത് പോലെയാണ് ആന്‍ഡേഴ്‌സന്‍ എന്ന ബൗളറെന്ന് ഓസീസ് മുന്‍ പേസര്‍ ഗ്ലെന്‍ മഗ്രാത്ത്. ടെസ്റ്റില്‍ ആന്‍ഡേഴ്‌സന്‍ 600 വിക്കറ്റുകള്‍ തൊട്ടതോടെയാണ് മഗ്രാത്തിന്റെ വിശേഷണം. 

ബാറ്റ്‌സ്മാന്മാരില്‍ സച്ചിന്‍ സൃഷ്ടിച്ച നിലവാരം പോലെയാണ് ആന്‍ഡേഴ്‌സന്‍ ബൗളര്‍മാര്‍ക്കിടയില്‍ സൃഷ്ടിക്കുന്നത്. ടെസ്റ്റില്‍ സച്ചിന്‍ നേടിയ റണ്‍സ് മറികടക്കാന്‍ ആര്‍ക്കുമാവില്ല. സച്ചിന്‍ കളിച്ച അത്രയും ടെസ്റ്റ് മത്സരം കളിക്കാനുമാവില്ല. ബൗളര്‍മാര്‍ക്കിടയില്‍ ആന്‍ഡേഴ്‌സനും അത് തന്നെയാണ് ചെയ്യുന്നത്, മഗ്രാത്ത് പറഞ്ഞു. 

ജിമ്മിക്കുള്ളത് പോലെ കഴിവ് എനിക്കുണ്ടായില്ല. രണ്ട് രീതിയിലും പന്ത് സ്വിങ് ചെയ്യിക്കാന്‍ ജിമ്മിക്ക് കഴിയുന്നു. അതും പൂര്‍ണ നിയന്ത്രണത്തോടെ. അതിലും മികച്ച നിലയില്‍ ആര്‍ക്കുമാവുന്നില്ലെന്നും മഗ്രാത്ത് ചൂണ്ടിക്കാണിച്ചു. ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ നാലാം സ്ഥാനത്താണ് ആന്‍ഡേഴ്‌സന്‍ ഇപ്പോള്‍. 

800 വിക്കറ്റോടെ മുത്തയ്യ മുരളീധരന്‍, 708 വിക്കറ്റോടെ ഷെയിന്‍ വോണ്‍, 619 വിക്കറ്റോടെ കുംബ്ലേ എന്നിവരാണ് ആന്‍ഡേഴ്‌സന് മുന്‍പിലുള്ളത്. യഥാര്‍ഥ മഹത്വം നേരില്‍ കാണുന്നു എന്നാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ പറഞ്ഞത്. 17 വര്‍ഷം മുന്‍പ് എന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലും ആന്‍ഡേഴ്‌സന്‍ 600 വിക്കറ്റ് തികയ്ക്കുമെന്ന് കരുതിയിരുന്നില്ലെന്നും വോണ്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com