നഷ്ടമായത് എട്ട് വര്‍ഷം, എന്നിട്ടും ശരാശരി 99.94; കോവിഡ് ഇടവേളയില്‍ വിലപിക്കുന്നവര്‍ക്ക് സച്ചിന്റ മറുപടി

രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് കരിയറിലെ എട്ട് വര്‍ഷം നഷ്ടപ്പെട്ടിട്ടും നേട്ടം കൊയ്ത ബ്രാഡ്മാനില്‍ നിന്ന് പ്രചോദനം നേടാനാണ് സച്ചിന്റെ ഉപദേശം
നഷ്ടമായത് എട്ട് വര്‍ഷം, എന്നിട്ടും ശരാശരി 99.94; കോവിഡ് ഇടവേളയില്‍ വിലപിക്കുന്നവര്‍ക്ക് സച്ചിന്റ മറുപടി


മുംബൈ: കോവിഡ് 19 സൃഷ്ടിച്ച ഇടവേള മാനസികമായി തളര്‍ത്തുന്നു എന്ന് കരുതുന്നവരോടെ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനെ നോക്കാനാണ് സച്ചിന്‍ പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് കരിയറിലെ എട്ട് വര്‍ഷം നഷ്ടപ്പെട്ടിട്ടും നേട്ടം കൊയ്ത ബ്രാഡ്മാനില്‍ നിന്ന് പ്രചോദനം നേടാനാണ് സച്ചിന്റെ ഉപദേശം. 

1939 മുതല്‍ 1945 വരെയുള്ള സമയമാണ് ബ്രാഡ്മാന് നഷ്ടമായത്. എന്നിട്ടും ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരി അദ്ദേഹത്തിന്റെ പേരിലാണ്. ബ്രാഡ്മാന്റെ 112ാം ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരവര്‍പ്പിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് സച്ചിന്റെ വാക്കുകള്‍. 

അനിശ്ചിതത്വവും, വലിയ ഇടവേളകളും ആശങ്ക സൃഷ്ടിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കരിയര്‍ വലിയ പ്രചോദനമായി ഉയര്‍ന്ന് നില്‍ക്കുന്നുവെന്ന് സച്ചിന്‍ പറഞ്ഞു. 1994 മാര്‍ച്ച് മുതല്‍ 1995 ഒക്ടോബര്‍ വരെ, 18 മാസത്തോളം വിരളമായി മാത്രം തങ്ങള്‍ ടെസ്റ്റ് കളിച്ച സംഭവത്തെ കുറിച്ചും സച്ചിന്‍ പറഞ്ഞിരുന്നു. 

90കളുടെ മധ്യത്തില്‍ മൂന്ന് നാല് മാസത്തെ ഇടവേള ലഭിക്കുന്നത് സാധാരണയായിരുന്നു. സമ്മറില്‍ ശ്രീലങ്കയിലേക്ക് പോവുമ്പോള്‍ നിരവധി മത്സരങ്ങള്‍ ഉപേക്ഷിച്ചിരുന്നു. ആ സമയം ഇന്ത്യയില്‍ ക്രിക്കറ്റ് ഇല്ല. എന്നാല്‍ അതൊരു സാധാരണ സംഭവമായിരുന്നു എന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com