7 മാസത്തിന് ശേഷം ഗ്രാന്‍ഡ്സ്ലാം പോര്; നദാലും ഫെഡററുമില്ല, ജോക്കോവിച്ചിന് ആശ്വസിക്കാം

സിംഗിള്‍സില്‍ കിരീടം നിലനിര്‍ത്തിയ വമ്പന്മാരും, ആരാധകരുമില്ലാതെ, നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് യുഎസ് ഓപ്പണ്‍ കിരീടം പോര്
7 മാസത്തിന് ശേഷം ഗ്രാന്‍ഡ്സ്ലാം പോര്; നദാലും ഫെഡററുമില്ല, ജോക്കോവിച്ചിന് ആശ്വസിക്കാം

ഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഗ്രാന്‍ഡ് സ്ലാം പോര് വീണ്ടുമെത്തുന്നു. സിംഗിള്‍സില്‍ കിരീടം നിലനിര്‍ത്തിയ വമ്പന്മാരും, ആരാധകരുമില്ലാതെ, നിയന്ത്രണങ്ങള്‍ക്ക് നടുവിലാണ് യുഎസ് ഓപ്പണ്‍ കിരീടം പോര്. 

ഫ്രഞ്ച് ഓപ്പണ്‍ സെപ്തംബര്‍ അവസാനത്തേക്കും, വിംബിള്‍ഡണ്‍ കോവിഡിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. യുഎസ് ഓപ്പണോടെ ജോക്കോവിച്ചിന് ഗ്രാന്‍ഡ്സ്ലാം നേട്ടം 18ലേക്ക് എത്തിക്കാനായേക്കും. ഫെഡറര്‍, നദാല്‍ എന്നിവരില്‍ നിന്നുള്ള സമ്മര്‍ദം ഇവിടെ ജോക്കോവിച്ചിനില്ല. 

റെക്കോര്‍ഡിനൊപ്പമെത്തുന്ന 24ാം സിഗിംള്‍സ് കിരീട ജയത്തിനായി ഒരുങ്ങിയാണ് സെറീന വില്യംസിന്റെ വരവ്. ഡബ്ല്യുടിഎയുടെ ടോപ് 10ല്‍ ആറ് താരങ്ങളും യുഎസ് ഓപ്പണില്‍ എത്തുന്നില്ല. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിലവിലെ ചാമ്പ്യനായ നദാല്‍് യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറിയത്. 

തന്റെ പ്രിയപ്പെട്ട കളിമണ്‍ കോര്‍ട്ടില്‍ നിന്ന് 13ാം കിരീടം സ്വന്തമാക്കണം എന്ന ലക്ഷ്യവും യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറുമ്പോള്‍ നദാലിനുണ്ട്. ഈ വര്‍ഷം ആദ്യം കാല്‍മുട്ടില്‍ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്നാണ് റോജര്‍ ഫെഡറര്‍ക്ക് യുഎസ് ഓപ്പണ്‍ നഷ്ടമായത്. 

മോന്‍ഫില്‍സ്, വാവ്‌റിങ്ക, ഫാബിയോ ഫൊഗിനി എന്നിവരാണ് യുഎസ് ഓപ്പണിന് എത്താത്ത പ്രമുഖ താരങ്ങള്‍. വനിതാ സിംഗിള്‍സില്‍ ആഷ്‌ലെ ബാര്‍തി, സിമോണ ഹാലെപ്, സ്വിറ്റോലിന, കികി ബെര്‍തന്‍സ് എന്നിവരുടെ കളിയും ആരാധകര്‍ക്ക് നഷ്ടമാവുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com