പന്ത് ചുരണ്ടല്‍ ഓര്‍മിപ്പിക്കണം സ്മിത്തിനേയും വാര്‍ണറേയും; സ്ലെഡ്ജ് ചെയ്ത് വീഴ്ത്തണമെന്ന് സഹീര്‍ ഖാന്‍ 

സ്മിത്തിനേയും വാര്‍ണറേയും പ്രകോപിപ്പിക്കണം എന്നാണ് ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍ പറയുന്നത്
പന്ത് ചുരണ്ടല്‍ ഓര്‍മിപ്പിക്കണം സ്മിത്തിനേയും വാര്‍ണറേയും; സ്ലെഡ്ജ് ചെയ്ത് വീഴ്ത്തണമെന്ന് സഹീര്‍ ഖാന്‍ 

മുംബൈ: സ്റ്റീവ് സ്മിത്തും, വാര്‍ണറും മടങ്ങിയെത്തിയ ഓസ്‌ട്രേലിയന്‍ ടീം ടെസ്റ്റില്‍ വലിയ വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്‍പില്‍ ഉയര്‍ത്തുന്നത്. ബാറ്റിങ് കരുത്തിന്റെ സൂചനകള്‍ ഏകദിനത്തില്‍ തന്നെ അവര്‍ നല്‍കി കഴിഞ്ഞു. എന്നാല്‍ സ്മിത്തിനേയും വാര്‍ണറേയും പ്രകോപിപ്പിക്കണം എന്നാണ് ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍ പറയുന്നത്. 

പഴയ ക്രിക്കറ്റ് ശൈലി വിട്ട് രവി ശാസ്ത്രി സാന്‍ഡ് പേപ്പര്‍ വിവാദം സ്മിത്തിനേയും വാര്‍ണറേയും ഓര്‍മിപ്പിക്കാന്‍ തന്റെ കളിക്കാരെ പ്രചോദിപ്പിക്കണം. കാര്യങ്ങള്‍ നമ്മുടെ വഴിയെ വന്നില്ലെങ്കില്‍, തീവ്രത കണ്ടെത്താന്‍ മറ്റെന്തെങ്കിലും വഴി നോക്കണം, സഹീര്‍ ഖാന്‍ പറഞ്ഞു. 

ചിലപ്പോള്‍ ഫൈറ്റ് ചെയ്യേണ്ടി വരും. മോശം വിധത്തില്‍ അല്ല. എന്തെല്ലാമാണ് നിങ്ങളുടെ വഴിയെ വരുന്നത്, വരാത്തത് എന്നൊന്നും ചിന്തിക്കേണ്ടതില്ല. നിങ്ങളുടെ സോണില്‍ നില്‍ക്കുക. അത് ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ സഹായിക്കും. അങ്ങനെ ചെയ്യുന്നതില്‍ മികവ് കാണിക്കാനാവുന്ന വ്യക്തിയാണ് രവി ശാസ്ത്രി.

ഓസീസ് പര്യടനത്തില്‍ ഈ വഴിയെയാണ് ശാസ്ത്രി നീങ്ങേണ്ടത്. കാരണം ഏറെ നാള്‍ നീണ്ടുനില്‍ക്കുന്ന പര്യടനമാണ് ഇത്. മുന്‍പിലുള്ളതും, സാധ്യമായതും എല്ലാം നമ്മള്‍ ഇവിടെ ചെയ്യേണ്ടതുണ്ട് എന്നും സഹീര്‍ ഖാന്‍ പറഞ്ഞു. 

2018ല്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് എത്തിയപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ ഇരു ടീമും പരസ്പരം സ്ലെഡ്ജ് ചെയ്തിരുന്നു. ടിം പെയ്‌നും കോഹ് ലിയും ക്രീസില്‍ നേര്‍ക്കു നേര്‍ വന്നതും, പെയ്ന്‍-പന്ത് ബേബി സിറ്റര്‍ വാക്‌പോരും ടെസ്റ്റിന്റെ ആവേശം കുട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com