കോഹ്‌ലിയുടെ മാസ് എന്‍ട്രി, അതിവേഗത്തില്‍ റണ്‍വേട്ട; സച്ചിനെ മറികടന്ന് 12,000 ക്ലബില്‍

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ 23 റണ്‍സ് പിന്നിട്ടതോടെയാണ് കോഹ്‌ലിയുടെ നേട്ടം
കോഹ്‌ലിയുടെ മാസ് എന്‍ട്രി, അതിവേഗത്തില്‍ റണ്‍വേട്ട; സച്ചിനെ മറികടന്ന് 12,000 ക്ലബില്‍

കാന്‍ബറ: അതിവേഗത്തില്‍ 12,000 റണ്‍സ് പിന്നിട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇവിടെ സച്ചിനേയും കോഹ് ലി മറികടന്നു. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ 23 റണ്‍സ് പിന്നിട്ടതോടെയാണ് കോഹ്‌ലിയുടെ നേട്ടം. 

251ാം ഏകദിനത്തിലാണ് കോഹ് ലി തന്റെ ഏകദിനത്തിലെ റണ്‍വേട്ട 12000 കടത്തിയത്. 43 സെഞ്ചുറിയും, 59 അര്‍ധ ശതകവും ഇതില്‍ ഉള്‍പ്പെടുന്നു. 60നോട് അടുത്താണ് ഏകദിനത്തിലെ ഇന്ത്യന്‍ നായകന്റെ ബാറ്റിങ് ശരാശരി. 

നിലനില്‍ ആറ് ബാറ്റ്‌സ്മാന്മാരാണ് ഏകദിന ക്രിക്കറ്റില്‍ 12000 റണ്‍സ് പിന്നിട്ടത്. 309 ഏകദിനങ്ങളില്‍ നിന്ന് ഈ നേട്ടത്തിലേക്ക് എത്തിയ സച്ചിനായിരുന്നു ഇതുവരെ മുന്‍പില്‍. ആ റെക്കോര്‍ഡ് കോഹ് ലി ഇവിടെ ഉടച്ചു. 323 ഏകദിനങ്ങളാണ് 12000 റണ്‍സ് കണ്ടെത്താന്‍ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന് വേണ്ടി വന്നത്. 

കുമാര്‍ സംഗക്കാര 359 ഏകദിനങ്ങളില്‍ നിന്നും ജയസൂര്യ 390 ഏകദിനങ്ങളില്‍ നിന്നുമാണ് 12000 എന്ന കടമ്പ കടന്നത്. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ 12000 റണ്‍സ് കണ്ടെത്തുന്ന ഏക താരവും കോഹ് ലിയാണ്. 

ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര നഷ്ടപ്പെട്ടെങ്കിലും ഫോമിലാണ് കോഹ്‌ലി. ആദ്യ ഏകദിനത്തില്‍ മികവ് കാണിച്ചെങ്കിലും 21 റണ്‍സില്‍ നില്‍ക്കെ പുറത്തായ കോഹ് ലി രണ്ടാം ഏകദിനത്തില്‍ 390 റണ്‍സ് ചെയ്‌സ് ചെയ്യവെ താളം കണ്ടെത്തി. 89 റണ്‍സ് എടുത്താണ് കോഹ് ലി പുറത്തായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com