ധവാനൊപ്പം ഓപ്പണറായി ഗില്‍, നടരാജന് അരങ്ങേറ്റം; കാന്‍ബറയില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി മായങ്ക് അഗര്‍വാളിന് പകരം ശുഭ്മാന്‍ ഗില്‍  ധവാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു
ധവാനൊപ്പം ഓപ്പണറായി ഗില്‍, നടരാജന് അരങ്ങേറ്റം; കാന്‍ബറയില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നു

കാന്‍ബറ: വൈറ്റ് വാഷ് ഒഴിവാക്കാന്‍ ടീമില്‍ അടിമുടി മാറ്റങ്ങളുമായി മൂന്നാം ഏകദിനത്തിന് ഇറങ്ങി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി മായങ്ക് അഗര്‍വാളിന് പകരം ശുഭ്മാന്‍ ഗില്‍  ധവാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. 

പേസ് നിരയില്‍ സെയ്‌നിയെ ഇന്ത്യ ഒഴിവാക്കിയപ്പോള്‍ മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കി. ഇതോടെ നടരാജനും, ഷര്‍ദുളും പ്ലേയിങ് ഇലവനിലേക്ക് എത്തി. നടരാജന്റെ ഇന്ത്യക്ക് വേണ്ടിയുള്ള അരങ്ങേറ്റമാണ് ഇന്ന്. 

ആദ്യ രണ്ട് ഏകദിനത്തിലും മികവ് കാണിക്കാതെ പോയ സ്പിന്നര്‍ ചഹലിന് പകരം കുല്‍ദീപ് യാദവും പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു. ഓസീസ് നിരയില്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരം കാമറൂണ്‍ ഗ്രീന്‍ കളിക്കുന്നു. പാറ്റ് കമിന്‍സിന് പകരം ആഷ്ടണ്‍ അഗറും, മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം സീന്‍ അബോട്ടും ഓസീസ് പ്ലേയിങ് ഇലവനിലേക്ക് എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com