750ാം ഗോളുമായി ക്രിസ്റ്റിയാനോ, അടുത്ത സ്‌റ്റോപ്പ് പ്രഖ്യാപിച്ച് സൂപ്പര്‍ താരം 

കളിയുടെ 57ാം മിനിറ്റില്‍ ഗോള്‍ വല കുലുക്കിയതോടെയാണ് 750 എന്ന മാന്ത്രിക സംഖ്യയിലേക്ക് ക്രിസ്റ്റിയാനോ എത്തിയത്
750ാം ഗോളുമായി ക്രിസ്റ്റിയാനോ, അടുത്ത സ്‌റ്റോപ്പ് പ്രഖ്യാപിച്ച് സൂപ്പര്‍ താരം 

750ാം കരിയര്‍ ഗോള്‍ എന്ന ചരിത്ര നേട്ടത്തില്‍ യുവന്റ്‌സ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ കീവിനെ ഗ്രൂപ്പ് ജിയിലെ പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് ക്രിസ്റ്റ്യാനോ നേട്ടത്തിലേക്ക് എത്തിയത്. 

എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുവന്റ്‌സിന്റെ ജയം. കളിയുടെ 57ാം മിനിറ്റില്‍ ഗോള്‍ വല കുലുക്കിയതോടെയാണ് 750 എന്ന മാന്ത്രിക സംഖ്യയിലേക്ക് ക്രിസ്റ്റിയാനോ എത്തി. റയല്‍ മാഡ്രിഡിന് വേണ്ടി 450 ഗോള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി 118 ഗോള്‍, പോര്‍ച്ചുഗലിന് വേണ്ടി 102 ഗോള്‍, യുവന്റ്‌സിനായി 75 ഗോള്‍, തന്റെ ആദ്യ ക്ലബായ സ്‌പോര്‍ട്ടിങ്ങിന് വേണ്ടി 5 ഗോള്‍ എന്നിങ്ങനെയാണ് ക്രിസ്റ്റിയാനോയുടെ ഗോള്‍ കണക്ക്. 

അടുത്ത സ്‌റ്റോപ്പ് 800 എന്ന് പറഞ്ഞ് ക്രിസ്റ്റ്യാനോ ആരാധകരുടെ മുന്‍പിലേക്ക് എത്തുകയും ചെയ്യുന്നു. 750 ഗോളുകള്‍. 750 നിമിഷങ്ങള്‍. ഞങ്ങളുടെ ആരാധകരുടെ മുഖത്ത് 750 ചിരികള്‍. ഈ അവിശ്വസനീയമായ സംഖ്യയിലേക്ക് എത്താന്‍ എന്നെ സഹായിച്ച എല്ലാ പരിശീലകര്‍ക്കും കളിക്കാര്‍ക്കും നന്ദി. എന്റെ എല്ലാ എതിരാളികള്‍ക്കും നന്ദി, ഓരോ ദിവസവും എന്നെ കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിന്. അടുത്ത സ്റ്റോപ്പ് 800..ക്രിസ്റ്റ്യാനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com