എത്രമാത്രം വിലമതിക്കുന്നതാണ് കര്‍ഷകര്‍ക്ക് ഈ പ്രക്ഷോഭം എന്ന് അവന് അറിയാം: ശുഭ്മാന്‍ ഗില്ലിന്റെ പിതാവ് 

പ്രക്ഷോഭത്തിലേക്ക് കര്‍ഷകരെ നയിച്ചതിന്റെ കാരണത്തെ കുറിച്ച്  ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍ ബോധവാനാണെന്ന് താരത്തിന്റെ പിതാവ് ലാക് വിന്ദര്‍
എത്രമാത്രം വിലമതിക്കുന്നതാണ് കര്‍ഷകര്‍ക്ക് ഈ പ്രക്ഷോഭം എന്ന് അവന് അറിയാം: ശുഭ്മാന്‍ ഗില്ലിന്റെ പിതാവ് 

ന്യൂഡല്‍ഹി: പ്രക്ഷോഭത്തിലേക്ക് കര്‍ഷകരെ നയിച്ചതിന്റെ കാരണത്തെ കുറിച്ച്  ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍ ബോധവാനാണെന്ന് താരത്തിന്റെ പിതാവ് ലാക് വിന്ദര്‍. രാജ്യത്ത് അലയടിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഗില്ലിന്റെ കുടുംബത്തിന്റെ പ്രതികരണം. 

ഗില്ലിന്റെ കുട്ടിക്കാലത്ത് ഭൂരിഭാഗം സമയവും ഗ്രാമത്തിലായിരുന്നു ചിലവഴിച്ചത്. മുത്തച്ഛനും, അച്ഛനും, മറ്റ് ബന്ധുക്കളും പാടത്ത് പണിയെടുക്കുന്നത് കണ്ടാണ് ഗില്‍ വളര്‍ന്നത്. ഈ പ്രക്ഷോഭം കര്‍ഷകര്‍ക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് ഗില്ലിന് മനസിലാവും, ലാക്‌വിന്ദര്‍ പറഞ്ഞു. 

തന്റെ ഗ്രാമത്തോട് വലിയ മാനസിക ബന്ധമാണ് ഗില്ലിനുള്ളത്. ആ പാടങ്ങളില്‍ കളിച്ചാണ് അവന്‍ വളര്‍ന്നത്. ക്രിക്കറ്റ് താരമല്ലായിരുന്നു എങ്കില്‍ ഗില്‍ ഉറപ്പായും കര്‍ഷകനായാനെ. ഇപ്പോഴും കൃഷിയില്‍ ഗില്ലിന് താത്പര്യമുണ്ട്. ക്രിക്കറ്റ് കരിയര്‍ അവസാനിച്ചതിന് ശേഷം തന്റെ ഗ്രാമത്തിലേക്ക് മടങ്ങി കൃഷിയില്‍ ശ്രദ്ധിക്കാനാണ് ഗില്ലിന്റെ ആഗ്രഹം...ഗില്ലിന്റെ പിതാവ് പറഞ്ഞു. 

എന്റെ പിതാവ് കര്‍ഷക പ്രക്ഷോഭത്തിനൊപ്പം ചേരാന്‍ ആഗ്രഹിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്താണ് ഞങ്ങള്‍ പോവരുത് എന്ന് ആവശ്യപ്പെട്ടത്. കര്‍ഷകര്‍ക്ക് ഞങ്ങളുടെ എല്ലാ പിന്തുണയുമുണ്ടെന്നും ലക് വിന്ദര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com