സഞ്ജുവേട്ടാ, അടുത്ത കളിക്ക് ഉണ്ടാവുമോ? കാന്‍ബറയില്‍ മലയാളി താരത്തിനായി ആരാധകര്‍ 

സഞ്ജുവേട്ടാ, അടുത്ത കളിക്ക് ഉണ്ടാവുമോ? കാന്‍ബറയില്‍ മലയാളി താരത്തിനായി ആരാധകര്‍ 

ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെട്ടെങ്കിലും സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല

കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തില്‍ ഗ്യാലറിയില്‍ നിന്ന് ഉയര്‍ന്ന സഞ്ജു വിളികളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. സഞ്ജു, സഞ്ജുവേട്ടാ എന്നെല്ലാം നീട്ടി വിളിച്ചാണ് മലയാളി ആരാധകര്‍ ഇന്ത്യന്‍ താരത്തിന്റെ ശ്രദ്ധ പിടിക്കാന്‍ ശ്രമിച്ചത്. 

സഞ്ജുവിനെ വിളിച്ച് അടുത്ത കളിയില്‍ ഉണ്ടാവുമോ എന്നാണ് അവരുടെ ചോദ്യം. ബൗണ്ടറി ലൈനിന് സമീപം നടരാജന്റെ അടുത്ത് സഞ്ജു നില്‍ക്കുമ്പോഴാണ് സംഭവം. ആരാധകരുടെ വിളി കേട്ട് സഞ്ജു തിരിഞ്ഞു നോക്കുകയും, ചെറുതായി ചിരിക്കുകയും ചെയ്യുന്നുണ്ട്...

ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെട്ടെങ്കിലും സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. ഇനി വരുന്ന മൂന്ന് ടി20യുടെ പരമ്പരയില്‍ സഞ്ജുവിന് കളിക്കാന്‍ കഴിഞ്ഞേക്കും. ഇവിടെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് കവറായിട്ടായിരുന്നു സഞ്ജുവിന്റെ ടീമിലേക്കുള്ള വരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com