'ആദ്യം ടീമിലെത്തിയതും കളിച്ചതും സഞ്ജു അല്ല, മനീഷ് പാണ്ഡേ ആണ്'; ഇന്ത്യന്‍ ഇലവനെ പ്രവചിച്ച് മുന്‍ താരം 

സഞ്ജു സാംസണിന് പകരം മുന്‍തൂക്കം മനീഷ് പാണ്ഡേയ്ക്ക് നല്‍കുകയുള്ളെന്നാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര പറയുന്നത്
'ആദ്യം ടീമിലെത്തിയതും കളിച്ചതും സഞ്ജു അല്ല, മനീഷ് പാണ്ഡേ ആണ്'; ഇന്ത്യന്‍ ഇലവനെ പ്രവചിച്ച് മുന്‍ താരം 

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20യില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടംനേടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളി ആരാധകര്‍. പ്ലേയിങ് ഇലവനിലേക്ക് എത്തുന്നതില്‍ മനീഷ് പാണ്ഡേ, ശ്രേയസ് അയ്യര്‍ എന്നിവരാണ് സഞ്ജുവിന്റെ എതിരാളികള്‍.

സഞ്ജു സാംസണിന് പകരം മുന്‍തൂക്കം മനീഷ് പാണ്ഡേയ്ക്ക് നല്‍കുകയുള്ളെന്നാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര പറയുന്നത്. കാരണം, മനീഷ് ആണ് ആദ്യം ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്. സഞ്ജുവിനേക്കാള്‍ മുന്‍പ് ഇന്ത്യക്ക് വേണ്ടി കളിച്ചത് മനീഷ് ആണ്. കുറച്ച് അവസരങ്ങള്‍ മാത്രമാണ് മനീഷ് പാണ്ഡേയ്ക്ക് ലഭിച്ചിട്ടുള്ളതും, ആകാശ് ചോപ്ര പറഞ്ഞു. 

ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. കൂറ്റന്‍് ഷോട്ടിന് ശ്രമിച്ച് രണ്ട് വട്ടവും പുറത്താവുകയാണ് സഞ്ജു ചെയ്തത്. എന്നാല്‍ അവിടെ മനീഷ് പാണ്ഡേ കരുതലോടെ കളിക്കുകയും സ്‌കോര്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഐപിഎല്ലില്‍ യുഎഇയില്‍ സ്ഥിരത കണ്ടെത്താനും സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. 

ശ്രയസ് അയ്യറിനെ ഒഴിവാക്കിയാണ് ആകാശ് ചോപ്ര മനീഷ് പാണ്ഡേയെ നാലാം സ്ഥാനത്ത് ഉള്‍പ്പെടുത്തിയത്. ധവാനൊപ്പം രാഹുല്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ മൂന്നാം സ്ഥാനത്ത് കോഹ് ലി. അഞ്ചാമത് ഹര്‍ദിക് പാണ്ഡ്യ, ആറാമത് രവീന്ദ്ര ജഡേജ, ഏഴാമത് വാഷിങ്ടണ്‍ സുന്ദര്‍, എട്ടാമത് ദീപക് ചഹര്‍, പേസ് ബൗളിങ്ങില്‍ ബൂമ്ര അല്ലെങ്കില്‍ ഷമി, നടരാജന്‍, ചഹല്‍ എന്നിങ്ങനെയാണ് ആകാശ് ചോപ്ര പ്രവചിക്കുന്ന ഇന്ത്യന്‍ ഇലവന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com