റണ്‍ അപ്പിന് ശേഷം ബൗളര്‍ വശം മാറി എറിയട്ടേ; സ്വിച്ച് ഹിറ്റ് മര്യാദയല്ല, വിമര്‍ശനവുമായി മുന്‍ താരങ്ങള്‍ 

ഓസീസ് മുന്‍ താരം ഷെയ്ന്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വിച്ച് ഹിറ്റിന് എതിരെ രംഗത്തെത്തുന്നു
റണ്‍ അപ്പിന് ശേഷം ബൗളര്‍ വശം മാറി എറിയട്ടേ; സ്വിച്ച് ഹിറ്റ് മര്യാദയല്ല, വിമര്‍ശനവുമായി മുന്‍ താരങ്ങള്‍ 

കാന്‍ബറ: ക്രിക്കറ്റ് ഷോട്ടായ സ്വിച്ച് ഹിറ്റ് കളിയുടെ മര്യാദയ്ക്ക് നിരക്കുന്നതാണോ എന്ന ചോദ്യവുമായി മുന്‍ താരങ്ങള്‍. ഓസീസ് മുന്‍ താരം ഷെയ്ന്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വിച്ച് ഹിറ്റിന് എതിരെ രംഗത്തെത്തുന്നു. 

ഇന്ത്യക്കെതിരെ ഓസീസ് ഓള്‍റൗണ്ടര്‍ മാക്‌സ്‌വെല്‍ സ്വിച്ച് ഹിറ്റിലൂടെ കൂറ്റന്‍ ഷോട്ടുകള്‍ പായിച്ചതിന് പിന്നാലെയാണ് മുന്‍ താരങ്ങളുടെ വിമര്‍ശനം. സ്വിച്ച് ഹിറ്റ് നിയമാനുസൃതമാണോ എന്ന് പരിശോധിക്കണം എന്നാണ് ഇവര്‍ പറയുന്നത്. സ്വിച്ച് ഹിറ്റിലൂടെ ബൗളറോട് ബാറ്റ്‌സ്മാന്‍ ചെയ്യുന്നത് നീതികേടാണ് എന്നാണ് വോണിന്റെ വാദം. 

ഏത് കൈകൊണ്ടാണ് എറിയുന്നത് എന്നും, ഏത് വശത്ത് നിന്നാണ് എറിയുന്നത് എന്നും ബൗളര്‍ എന്ന നിലയില്‍ നേരത്തെ തന്നെ അമ്പയറെ അറിയിക്കേണ്ടതുണ്ട്. വലംകയ്യന്‍ ബാറ്റ്‌സ്മാന്‍ ആണ് ക്രീസില്‍ നില്‍ക്കുന്നത് എങ്കില്‍ അതിന് അനുസരിച്ചാണ് ഞാന്‍ ഫീല്‍ഡ് സെറ്റ് ചെയ്യുന്നത്. എന്നാല്‍ ബാറ്റ്‌സ്മാന്‍ സ്വിച്ച് ഹിറ്റ് ചെയ്യുമ്പോള്‍ ഞാന്‍ ബൗള്‍ ചെയ്യുന്നത് ഇടംകയ്യന്‍ ബാറ്റ്‌സ്മാന് എതിരെയാവും..വോണ്‍ പറയുന്നു. 

സ്വിച്ച് ഹിറ്റ് കളിക്കുന്നത് ശരിയാണോ എന്നതില്‍ ചര്‍ച്ച ഉയരണം. ബൗളര്‍ക്ക് റണ്‍അപ്പിന് ശേഷം ഏത് വശത്ത് നിന്ന് വേണമെങ്കിലും അങ്ങനെയെങ്കില്‍ ബൗള്‍ ചെയ്തുകൂടെ എന്നും വോണ്‍ ചോദിക്കുന്നു. ഇയാന്‍ ചാപ്പലും സ്വിച്ച് ഹിറ്റിനെ വിമര്‍ശിച്ച് എത്തിയിരുന്നു. 

എങ്ങനെയാണ് ബൗള്‍ ചെയ്യാന്‍ പോവുന്നത് എന്ന് ബൗളര്‍മാര്‍ മുന്‍കൂട്ടി അറിയിക്കണം. എന്നാല്‍ ബാറ്റ്‌സ്മാന്റെ കാര്യത്തിലോ? എന്നാല്‍ ബാറ്റ്‌സ്മാനോ? നിന്ന നില്‍പ്പില്‍ വശം മാറുന്നു. ഫീല്‍ഡിങ് ക്രമീകരണത്തിലെ പിഴവുകള്‍ മുതലെടുക്കാന്‍ വേണ്ടിയാണ് ഇത്. ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കിയ ക്രിക്കറ്റ് ഭരണകര്‍ത്താക്കള്‍ അതിന്റെ കാരണം കൂടി വിശദീകരിച്ച് തന്നാല്‍ കൊള്ളാമെന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com