അടുത്ത സീസണില്‍ ഉറപ്പായും മെസിക്കൊപ്പം കളിക്കുമെന്ന് നെയ്മര്‍; ബാഴ്‌സയിലോ, പിഎസ്ജിയിലോ? 

അടുത്ത വര്‍ഷം ഉറപ്പായും അത് സാധ്യമാക്കണം എന്ന് നെയ്മര്‍ പറഞ്ഞു. മെസിക്കൊപ്പം പിച്ചില്‍ ആസ്വദിക്കണം എന്നാണ് ആഗ്രഹം...
അടുത്ത സീസണില്‍ ഉറപ്പായും മെസിക്കൊപ്പം കളിക്കുമെന്ന് നെയ്മര്‍; ബാഴ്‌സയിലോ, പിഎസ്ജിയിലോ? 

പാരിസ്: ഏറ്റവും ആഗ്രഹിക്കുന്നത് മെസിക്കൊപ്പം കളിക്കാനെന്ന് പിഎസ്ജി താരം നെയ്മര്‍. അടുത്ത വര്‍ഷം ഉറപ്പായും അത് സാധ്യമാക്കണം എന്ന് നെയ്മര്‍ പറഞ്ഞു. മെസിക്കൊപ്പം പിച്ചില്‍ ആസ്വദിക്കണം എന്നാണ് ആഗ്രഹം...

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 3-1ന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് നെയ്മറുടെ വാക്കുകള്‍. നെയ്മറുടെ പ്രതികരണത്തോടെ പിഎസ്ജി താരം ബാഴ്‌സയിലേക്ക് ആണോ, അതോ മെസി പിഎസ്ജിയിലേക്കാണോ ചേക്കേറുക എന്ന ചര്‍ച്ചയാണ് ഉടലെടുത്തിരിക്കുന്നത്. 

2021ല്‍ കരാര്‍ അവസാനിക്കുന്നതോടെ മെസി ബാഴ്‌സ വിടുമെന്ന സൂചനകളാണ് ശക്തം. ക്ലബുമായുള്ള അസ്വസ്ഥതകള്‍ പരസ്യമായി പ്രകടിപ്പിച്ച മെസി ഇനിയും ക്ലബില്‍ തുടരാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മെസിയെ സ്വന്തമാക്കാന്‍ പാകത്തില്‍ ശേഷിയുടെ ഏതാനും ക്ലബുകളില്‍ ഒന്നാണ് പിഎസ്ജി. 

എന്നാല്‍ ബാഴ്‌സയുടെ പുതിയ പ്രസിഡന്റിന് മെസിയെ ന്യൂകാമ്പില്‍ തന്നെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞേക്കും എന്ന പ്രതീക്ഷകളും ബാഴ്‌സ ക്യാമ്പില്‍ നിന്ന് ഉയരുന്നുണ്ട്. നിലവില്‍ ബാഴ്‌സ വിട്ടാല്‍ മെസി ചേക്കേറാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റിക്കാണ്. നിലവില്‍ ലാ ലിഗയില്‍ ഏഴാം സ്ഥാനത്താണ് ബാഴ്‌സ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com