'കോവിഡ് മഹാമാരിക്കിടയില്‍ കാണിച്ച ധൈര്യം'; ക്രിക്കറ്റ് സ്പിരിറ്റ് അവാര്‍ഡ് വെസ്റ്റ് ഇന്‍ഡീസിന് 

കോവിഡ് മഹാമാരിയുടെ സമയത്ത് ഇംഗ്ലണ്ടിലേക്ക് ക്രിക്കറ്റ് ടീമിനെ അയച്ചതിനാണ് ബഹുമതി
'കോവിഡ് മഹാമാരിക്കിടയില്‍ കാണിച്ച ധൈര്യം'; ക്രിക്കറ്റ് സ്പിരിറ്റ് അവാര്‍ഡ് വെസ്റ്റ് ഇന്‍ഡീസിന് 

ഹാമില്‍ട്ടണ്‍: 2020ലെ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍ ജെന്‍കിന്‍സ് സ്പിരിറ്റ് അവാര്‍ഡ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്. കോവിഡ് മഹാമാരിയുടെ സമയത്ത് ഇംഗ്ലണ്ടിലേക്ക് ക്രിക്കറ്റ് ടീമിനെ അയച്ചതിനാണ് ബഹുമതി. 

കോവിഡിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ രാജ്യാന്തര ക്രിക്കറ്റ് വേദി നിശ്ചലമായിരുന്നു. എന്നാല്‍ ബയോ ബബിള്‍ ഒരുക്കി പഴുതടച്ച സുരക്ഷ വാഗ്ദാനം ചെയ്ത് വിന്‍ഡിസിനെ ഇംഗ്ലണ്ട് പര്യടനത്തിനായി ക്ഷണിച്ചു. വിന്‍ഡിസ് വനിതാ, പുരുഷ ടീമുകള്‍ ഇംഗ്ലണ്ടിലേക്ക് എത്തുകയും ചെയ്തു. 

മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇവിടെ ഇംഗ്ലണ്ട് നേടിയെങ്കിലും ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ ഹോള്‍ഡറും കൂട്ടരും സമ്മതം മൂളിയതാണ് വലിയ കയ്യടി നേടിയത്. ബിബിസിയും എംസിസിയും ചേര്‍ന്നാണ് ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍ ജെന്‍കിന്‍സ് അവാര്‍ഡ് നല്‍കുന്നത്. 

ക്രിക്കറ്റ് നമുക്ക് വളരെ അധികം ആശ്വാസം നല്‍കിയ വര്‍ഷമാണ് ഇത്, ഇവിടെ ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ വിന്‍ഡിസ് ടീം കാണിച്ച ധൈര്യത്തെ നമ്മള്‍ വിലമതിക്കേണ്ടതുണ്ട്. ക്രിക്കറ്റിന്റെ സ്പിരിറ്റിനെ എല്ലാ അര്‍ഥത്തിലും ഉള്‍ക്കൊള്ളുകയാണ് അവര്‍ ചെയ്തത് എന്ന് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ച് എംസിസി പ്രസിഡന്റ് കുമാര്‍ സംഗക്കാര പറഞ്ഞു. 

കോവിഡ് മഹാമാരിയുടെ സമയത്ത് ക്രിക്കറ്റ് സാധ്യമാക്കാന്‍ വിന്‍ഡിസും ഇംഗ്ലണ്ടും വളരെ അധികം മുന്‍പോട്ട് പോയി. അവരുടെ സംഭാവന ഊഷ്മളമായ ഓര്‍മയാക്കണം എന്നും സംഗക്കാര പറഞ്ഞു. ഒക്ടോബറില്‍ ക്രിക്കറ്റ് റൈറ്റേഴ്‌സ് ക്ലബും ഹോള്‍ഡറിനും സംഘത്തിനും സമാനമായ അവാര്‍ഡ് നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com