കറുത്തവരെ 'സ്റ്റീവ്' എന്നാണ് വിളിക്കുന്നത്, പൂജാരയേയും വിളിച്ചു; യോര്‍ക്ക്‌ഷെയറിന്റെ വംശിയ വിദ്വേഷത്തിന് കൂടുതല്‍ തെളിവുകള്‍

പേര് ഉച്ചരിക്കാന്‍ പ്രയാസമെന്ന പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പൂജാരയെ സ്റ്റീവ് എന്ന് വിളിക്കുന്നതിന് പിന്നിലും വംശീയതയാണെന്നാണ് വെളിപ്പെടുത്തല്‍
കറുത്തവരെ 'സ്റ്റീവ്' എന്നാണ് വിളിക്കുന്നത്, പൂജാരയേയും വിളിച്ചു; യോര്‍ക്ക്‌ഷെയറിന്റെ വംശിയ വിദ്വേഷത്തിന് കൂടുതല്‍ തെളിവുകള്‍

ലീഡ്‌സ്: ഇംഗ്ലീഷ് കൗണ്ടി ടീമായ യോര്‍ക്ക്‌ഷെയറിലെ വംശീയ അധിക്ഷേപ മനോഭാവം തെളിയിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പേര് ഉച്ചരിക്കാന്‍ പ്രയാസമെന്ന പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പൂജാരയെ സ്റ്റീവ് എന്ന് വിളിക്കുന്നതിന് പിന്നിലും വംശീയതയാണെന്നാണ് വെളിപ്പെടുത്തല്‍. 

ക്രിക്കറ്റ് താരം അസീം റഫിഖിന്റെ ആരോപണങ്ങളെ ബലപ്പെടുത്തുന്ന പ്രതികരണമാണ് വിന്‍ഡിസ് താരം ടിനോ ബെസ്റ്റ്, പാകിസ്ഥാന്റെ റാണ നവെദ് ഉള്‍ ഹസന്‍ എന്നിവരില്‍ നിന്ന് വരുന്നത്. അസീം റഫിഖിന്റെ ആരോപണങ്ങളില്‍ മേലുള്ള അന്വേഷണത്തിലാണ് ഇത് സാധൂകരിക്കുന്ന തെളിവുകള്‍ ഇരുവരും നല്‍കിയത്. 

യോര്‍ക്ക്‌ഷൈറിലെ മുന്‍ ജീവനക്കാരായ താജ് ബട്ട്, ടോണി ബൗവ്‌റി എന്നിവരും ക്ലബ് വെച്ച് പുലര്‍ത്തുന്ന വംശീയ വിദ്വേഷം സംബന്ധിച്ച തെളിവുകള്‍ നല്‍കിയതായി ഇഎസ്പിഎന്‍ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. നിറ വ്യത്യാസമുള്ള എല്ലാവരേയും സ്റ്റീവ് എന്നാണ് അവര്‍ വിളിക്കുന്നത്. ക്ലബില്‍ കളിക്കാനെത്തിയ ചേതേശ്വര്‍ പൂജാരയേയും സ്റ്റീവ് എന്നാണ് അവര്‍ വിളിച്ചത്. കാരണം അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കാന്‍ അവര്‍ക്ക് വയ്യ, ബട്ട് പറയുന്നു. 

ഡ്രസിങ് റൂമിലെ അന്തരീക്ഷം അതിജീവിക്കാന്‍ പലരും പ്രയാസപ്പെട്ടു. വംശിയ അധിക്ഷേപം നേരിട്ട് ഏല്‍ക്കേണ്ടി വരുന്നതിനെ തുടര്‍ന്നാണ് ഇത്. അത് അവരുടെ പ്രകടനത്തേയും ബാധിച്ചു. പ്രശ്‌നം ഉണ്ടാക്കുന്നവര്‍ എന്നാണ് അവരെ മുദ്രകുത്തിയിരുന്നത്, യോര്‍ക്ക്‌ഷെയര്‍ മുന്‍ കോച്ച് ബൗറി പറഞ്ഞു. 

അധിക്ഷേപത്തിന് ഇരയായതിന് പിന്നാലെ ആത്മഹത്യ ചെയ്യാനാണ് തോന്നിയത് എന്ന് മുന്‍ ഓഫ് സ്പിന്നര്‍ റഫിഖ് പറഞ്ഞു. വംശത്തിന്റെ പേരില്‍ തന്നെ അവര്‍ ലക്ഷ്യം വെച്ച് ആക്രമിച്ചു എന്നാണ് അന്വേഷണ സംഘത്തിന് മുന്‍പില്‍ റഫീഖ് പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com