പെലെയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ മെസി, വമ്പന്‍ നേട്ടം 3 ഗോള്‍ അകലെ 

ബ്രസീലിയന്‍ ക്ലബായ സാന്റോസിന് വേണ്ടി പെലെ നേടിയ 643 ഗോളുകള്‍ എന്ന നേട്ടമാണ് മെസി തകര്‍ക്കാന്‍ പോവുന്നത്
പെലെയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ മെസി, വമ്പന്‍ നേട്ടം 3 ഗോള്‍ അകലെ 

തിഹാസ താരം പെലെയുടെ ക്ലബ് ഫുട്‌ബോളിലെ റെക്കോര്‍ഡുകളിലൊന്ന് മെസിക്ക് മുന്‍പില്‍. ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന നേട്ടത്തില്‍ പെലെയെ മറികടക്കാന്‍ മൂന്ന് ഗോളുകള്‍ കൂടിയാണ് മെസിക്ക് വേണ്ടത്. 

ബാഴ്‌സക്ക് വേണ്ടി 641 ഗോളുകളാണ് ഇതുവരെ മെസി നേടിയത്. ബ്രസീലിയന്‍ ക്ലബായ സാന്റോസിന് വേണ്ടി പെലെ നേടിയ 643 ഗോളുകള്‍ എന്ന നേട്ടമാണ് മെസി തകര്‍ക്കാന്‍ പോവുന്നത്. ബ്രസീലില്‍ കളിച്ച 18 സീസണുകളില്‍ നിന്നാണ് പെലെ 643 ഗോളുകള്‍ അടിച്ചു കൂട്ടിയത്. 

ഇവിടെ ഓരോ സീസണിലും 40, അല്ലെങ്കില്‍ 40ന് മുകളില്‍ ഗോള്‍ പെലെ കണ്ടെത്തി. 2020ന് മുന്‍പ് പെലെയുടെ ഗോള്‍ വേട്ടയിലെ റെക്കോര്‍ഡ് മെസിക്ക് മറികടക്കാനാവും. 10 സീസണുകളില്‍ മെസി 40ന് മുകളില്‍ ഗോള്‍ കണ്ടെത്തി. 2011-12 സീസണില്‍ 60 കളിയില്‍ നിന്ന് 73 ഗോളുകളാണ് പെലെ നേടിയത്. 

1957ലെ പെലെയുള്ള 46 കളിയില്‍ നിന്ന് 66 ഗോള്‍ എന്ന നേട്ടത്തിനും മുകളില്‍ 2011-12 സീസണില്‍ എത്താന്‍ മെസിക്കായി. രാജ്യത്തിനായും ക്ലബിനായും ഗോളുകള്‍ നേടിയതില്‍ മുന്‍പില്‍ പെലെയാണ്. 757 ഗോളാണ് ഇവിടെ പെലെയുടെ അക്കൗണ്ടിലുള്ളത്. ബാഴ്‌സയ്ക്കും അര്‍ജന്റീനയ്ക്കും വേണ്ടി മെസി 712 ഗോള്‍ നേടി കഴിഞ്ഞു. 750 ഗോളോടെ റൊണാള്‍ഡോ രണ്ടാമതുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com