ഇങ്ങനെയാണ് കോഹ്‌ലിയും ശാസ്ത്രിയും ചിന്തിക്കുന്നത്, ഇതാണ് ഈ ടീമിന്റെ സംസ്‌കാരം; വിമര്‍ശനവുമായി കൈഫ് 

രണ്ട് ഇന്നിങ്‌സ് മാത്രമാവും കളിക്കാന്‍ ലഭിക്കുക എന്ന് കളിക്കാര്‍ക്കും അറിയാം. ഇങ്ങനത്തെ ടീമാണ് ഇത്, കൈഫ് പറഞ്ഞു
ഇങ്ങനെയാണ് കോഹ്‌ലിയും ശാസ്ത്രിയും ചിന്തിക്കുന്നത്, ഇതാണ് ഈ ടീമിന്റെ സംസ്‌കാരം; വിമര്‍ശനവുമായി കൈഫ് 

മുംബൈ: ശ്രേയസ് അയ്യറെ ആദ്യ ടി20യില്‍ നിന്ന് ഒഴിവാക്കിയതില്‍ കോഹ് ലിക്കും രവി ശാസ്ത്രിക്കും എതിരെ മുഹമ്മദ് കൈഫ്. കോഹ് ലിയും രവി ശാസ്ത്രിയും ഇങ്ങനെയാണ് ചിന്തിക്കുന്നത്. രണ്ട് ഇന്നിങ്‌സ് മാത്രമാവും കളിക്കാന്‍ ലഭിക്കുക എന്ന് കളിക്കാര്‍ക്കും അറിയാം. ഇങ്ങനത്തെ ടീമാണ് ഇത്, കൈഫ് പറഞ്ഞു. 

ഒരു ഘട്ടത്തില്‍ നിങ്ങളുടെ പ്രധാന താരമായിരുന്നു ശ്രേയസ്. നിങ്ങളുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആയിരുന്നു. കളി ഫിനിഷ് ചെയ്തിരുന്നു. ഐപിഎല്ലിലും കിവീസ് പരമ്പരയിലും ശ്രേയസ് കളി ഫിനിഷ് ചെയ്തു. കിവീസിനെതിരെ 50 റണ്‍സ് നേടിയും 33 റണ്‍സ് നേടിയും പുറത്താവാതെ നിന്നും. ഏകദിനത്തില്‍ രണ്ടോ മൂന്നോ മോശം ഇന്നിങ്‌സുകളുണ്ടായി. അതിനാല്‍ ആദ്യ ഏകദിനത്തില്‍ അവര്‍ ശ്രേയസിനെ കളിപ്പിച്ചില്ല, കൈഫ് പറഞ്ഞു. 

ഇതാണ് ഇന്ത്യന്‍ ടീമിന്റെ സംസ്‌കാരം. അത് നമുക്കെല്ലാം മനസിലായി കഴിഞ്ഞു. ശ്രേയസിനെ ഈ ടീം ഒഴിവാക്കിയതില്‍ എനിക്ക് ഒരു അത്ഭുതവും ഇല്ല. ഗാംഗുലി ക്യാപ്റ്റന്‍ ആയിരുന്നപ്പോള്‍ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നും മുഹമ്മദ് കൈഫ് പറഞ്ഞു. 

കാന്‍ബറ ടി20യില്‍ ശ്രേയസ് അയ്യറിന് പകരം സഞ്ജുവിനെയാണ് ഇന്ത്യ ഇറക്കിയത്. രണ്ടാം ടി20യില്‍ മനീഷ് പാണ്ഡേയ്ക്ക് പകരം ശ്രേയസ് അയ്യരെ ഇന്ത്യ ഇറക്കിയേക്കും എന്നാണ് സൂചന. ശ്രേയസ് അയ്യറെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് നിരവധി മുന്‍ താരങ്ങള്‍ എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com