'ഒരു കിഡ്നി മാത്രം', ആ നേട്ടങ്ങൾക്ക് പിന്നിലും ഇങ്ങനെയൊരു സത്യകഥ; വെളിപ്പെടുത്തലുമായി അഞ്ജു ബോബി ജോർജ്

ഒരു വൃക്കയുമായി ജീവിച്ചാണ് താൻ ലോകതലത്തിൽ മികവിലെത്തിയതെന്നാണ് താരം ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്
'ഒരു കിഡ്നി മാത്രം', ആ നേട്ടങ്ങൾക്ക് പിന്നിലും ഇങ്ങനെയൊരു സത്യകഥ; വെളിപ്പെടുത്തലുമായി അഞ്ജു ബോബി ജോർജ്

കൊച്ചി: ലോക ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയുടെ അഭിമാനമായ അഞ്ജു ബോബി ജോർജ് നടത്തിയ പുതിയ വെളിപ്പെടുത്തൽ കായികപ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. മെഡലുകൾ വാരിക്കൂട്ടി കായികലോകത്ത് തിളങ്ങിനിന്ന താരത്തിന്റെ പുതിയ ട്വീറ്റാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.  ഒരു വൃക്കയുമായി ജീവിച്ചാണ് താൻ ലോകതലത്തിൽ മികവിലെത്തിയതെന്നാണ് താരം ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്. 

"വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു കിഡ്‌നി മാത്രമായി ലോകതലത്തിൽ മികവിലെത്തിയ വളരെ കുറച്ചുപേരിൽ ഒരാളാകാൻ ഭാഗ്യം ലഭിച്ചവളാണ് ഞാൻ. വേദനസംഹാരികൾ പോലും അലർജിയാണ്... ഒരുപാട് പരിമിതികളുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി" , അഞ്ജു ട്വിറ്ററിൽ കുറിച്ചതിങ്ങനെ. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു, അത് ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്താണ് ട്വീറ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com