'എനിക്ക് ധോണിയുടെ അത്ര വേഗമില്ല', സ്റ്റംപിങ് പിഴച്ചതിന് പിന്നാലെ വെയ്ഡ് പറഞ്ഞത്; വിഡിയോ

അവസരം പാഴായതിന് പിന്നാലെ വെയ്ഡ് പറഞ്ഞ വാചകമാണ് ചിരിപടർത്തിയത്
'എനിക്ക് ധോണിയുടെ അത്ര വേഗമില്ല', സ്റ്റംപിങ് പിഴച്ചതിന് പിന്നാലെ വെയ്ഡ് പറഞ്ഞത്; വിഡിയോ

സിഡ്‌നി: പന്ത് ഗ്ലൗസിനുള്ളിൽ ഒതുക്കിയാൽ നിമിഷങ്ങൾക്കകം സ്റ്റംപ് ഇളക്കാൻ ഇന്ത്യൻ മുൻനായകൻ എം എസ് ധോനിക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് മാസങ്ങളായെങ്കിലും ധോനിയുടെ ഈ മാസ്മരികത മറ്റു ടീമം​ഗങ്ങൾ പോലും ഇപ്പോഴും ഓർത്തിരിക്കുന്നു. ഇന്നലത്തെ ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ടി20 മത്സരത്തിനിടെ നടന്ന രസകരമായ സംഭവം ധോനിയുടെ മിന്നൽ പ്രകടനം ഒരിക്കൽകൂടി ഓർമ്മപ്പെടുത്തി.

മിച്ചൽ സ്വെപ്‌സൺ എറിഞ്ഞ ഒമ്പതാം ഓവറിലാണ് സംഭവം. ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖർ ധവാനെ സ്റ്റംപ് ചെയ്യാനുള്ള അവസരം ഓസീസ് കീപ്പർ മാത്യു വെയ്ഡിനുണ്ടായിരുന്നു. പക്ഷെ വെയ്ഡ് സ്റ്റംപ് ഇളക്കുമ്പോഴേക്ക് ധവാൻ കാല് ക്രീസിൽ തൊട്ടിരുന്നു. തേർഡ് അംപയറിന്റെ തീരുമാനത്തിൽ ധവാൻ ഔട്ടല്ലെന്ന് വിധി എത്തുകയും ചെയ്തു. വെയ്ഡിന് അൽപം കൂടി വേഗമുണ്ടായിരുന്നെങ്കിൽ ധവാന് പുറത്തേക്കുള്ള വഴി തെളിഞ്ഞേനെ. 

അവസരം പാഴായതിന് പിന്നാലെ വെയ്ഡ് പറഞ്ഞ വാചകമാണ് ചിരിപടർത്തിയത്.  ''ഞാൻ ധോണിയല്ല, എനിക്ക് ധോണിയുടെ അത്ര വേഗമില്ല , എന്ന വെയ്ഡിന്റെ കമന്റ് കേട്ട ധവാന് പോലും ചിരിയടക്കാനായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com