അസാധ്യ കരുത്തും ധൈര്യവും വേണ്ട ഷോട്ട്, സ്വിച്ച് ഹിറ്റ് എടുത്ത് മാറ്റാനാവില്ല: സൗരവ് ഗാംഗുലി 

മോഡേണ്‍ ഡേ ബാറ്റ്‌സ്മാന്മാരില്‍ നിന്ന് ഈ ഷോട്ട് എടുത്ത് മാറ്റാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് ഗാംഗുലി പറഞ്ഞു
അസാധ്യ കരുത്തും ധൈര്യവും വേണ്ട ഷോട്ട്, സ്വിച്ച് ഹിറ്റ് എടുത്ത് മാറ്റാനാവില്ല: സൗരവ് ഗാംഗുലി 

ന്യൂഡല്‍ഹി: സ്വിച്ച് ഹിറ്റിന്റെ നിയമ സാധുത ചൂണ്ടി ചോദ്യങ്ങള്‍ ഉയരുന്നതിന് ഇടയില്‍ സ്വിച്ച് ഹിറ്റിനെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മോഡേണ്‍ ഡേ ബാറ്റ്‌സ്മാന്മാരില്‍ നിന്ന് ഈ ഷോട്ട് എടുത്ത് മാറ്റാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് ഗാംഗുലി പറഞ്ഞു. 

അതുപോലൊരു ധൈര്യം നിറച്ച ഷോട്ട് കളിക്കാന്‍ ഒരുപാട് കരുത്ത് വേണം. ടൈമിങ്, കാല്‍ ചലനങ്ങള്‍ എന്നിവയ്ക്ക് പുറമെ ആ ഷോട്ടിന് പല ഘടകങ്ങള്‍ ഒത്തുവരേണ്ടതായുണ്ട്. പീറ്റേഴ്‌സ്‌നാണ് ആ ഷോട്ട് ആദ്യം കളിക്കുന്നത്. ഡേവിഡ് വാര്‍ണറുടെ പേരും ഇവിടെ പറയേണ്ടതാണ്. നന്നായി കളിക്കാന്‍ സാധിച്ചാല്‍ നല്ലൊരു ഷോട്ടാണ് അത്, ഗാംഗുലി പറഞ്ഞു. 

സ്വിച്ച് ഹിറ്റ് വിലക്കണം എന്ന ആവശ്യവുമായി മുന്‍ ഓസീസ് താരങ്ങളായ ഇയാന്‍ ചാപ്പല്‍, ഷെയ്ന്‍ വോണ്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ബൗളര്‍മാരോടുള്ള അനീതിയാണ് അതെന്നാണ് വോണ്‍ പറഞ്ഞത്. ബാറ്റ്‌സ്മാന്മാര്‍ സ്വിച്ച് ഹിറ്റ് കളിക്കുമ്പോള്‍ ബൗളര്‍മാര്‍ക്ക് എന്തുകൊണ്ട് വശം മാറി എറിഞ്ഞു കൂടാ എന്നും വോണ്‍ ചോദിച്ചും. 

വലംകയ്യന്‍ ബാറ്റ്‌സ്മാന് അനുകൂലമായാണ് ബൗളര്‍ ഫീല്‍ഡ് സെറ്റ് ചെയ്തിരിക്കുന്നത് എന്ന് കരുതുക. എ്ന്നാല്‍ ഡെലിവറിക്ക് ശേഷം ബൗളര്‍ ഇടത്തേക്ക് സ്വിച്ച് ചെയ്യുന്നു. ഫീല്‍ഡിങ്ങിലെ പിഴവ് മുതലെടുക്കാനാണ് ബാറ്റ്‌സ്മാന്‍ ഇങ്ങനെ സ്വിച്ച് ചെയ്യുന്നത്. എങ്ങനെയാണ് ഇത് നീതിയാവുന്നത് എന്ന് തനിക്ക് മനസിലാവുന്നില്ല എന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com