സംഭവം ആദ്യം കണ്ടത് സഞ്ജു, തല കറങ്ങുന്നതായി പറഞ്ഞതോടെ ആശങ്ക; കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടില്‍ ബിസിസിഐ

'സഞ്ജുവാണ് ആദ്യം കണ്ടത്. സഞ്ജു തന്റെ തൊട്ടടുത്ത് ഇരുന്ന മായങ്കിനെ അത് അറിയിച്ചു'
സംഭവം ആദ്യം കണ്ടത് സഞ്ജു, തല കറങ്ങുന്നതായി പറഞ്ഞതോടെ ആശങ്ക; കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടില്‍ ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യയുടെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നീക്കം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ബിസിസിഐ വൃത്തങ്ങള്‍. രവീന്ദ്ര ജഡേജയുടെ ഹെല്‍മറ്റില്‍ പന്ത് കൊണ്ടത് ആദ്യം ശ്രദ്ധിച്ചത് സഞ്ജു സാംസണ്‍ ആണ്.

സഞ്ജുവാണ് ആദ്യം കണ്ടത്. സഞ്ജു തന്റെ തൊട്ടടുത്ത് ഇരുന്ന മായങ്കിനെ അത് അറിയിച്ചു. മായങ്ക് ടീം മാനേജ്‌മെന്റിനോട് വിവരം പറഞ്ഞു. ഉടനെ തന്നെ ടീം ഡോക്ടറെ വിവരം അറിയിക്കുകയും, ജഡേജയുടെ തലയിലും കഴുത്തിലും ഐസ് വെക്കുകയും ചെയ്തു. ഏതാനും സമയം പിന്നിട്ടിട്ടും തല കറങ്ങുന്നത് പോലെ തോന്നുന്നതായി ജഡേജ പറഞ്ഞു.

ഈ സമയം ആശങ്ക ഉടലെടുത്തിരുന്നു. ബാറ്റ് ചെയ്യുന്ന സമയം ജഡേജയ്ക്ക് ഹാംസ്ട്രിങ് പരിക്കും നേരിട്ടിരുന്നു. ഇതോടെ രണ്ടാം ഇന്നിങ്‌സില്‍ ജഡേജയ്ക്ക് ബൗള്‍ ചെയ്യാനാവില്ല എന്ന് വ്യക്തമായി. ആ സമയം ജഡേജയുടെ ഹാംസ്ട്രിങ്ങില്‍ അല്ല ടീം ശ്രദ്ധിച്ചിരുന്നത്. ഹെല്‍മറ്റില്‍ പന്ത് കൊണ്ടതിന് വേണ്ട ചികിത്സ എല്ലാം നല്‍കുകയായിരുന്നു ലക്ഷ്യം. 

തലയ്ക്ക് പറ്റാവുന്ന പരിക്കിനെ കുറിച്ചും അതിന്റെ ഭീകരതയെ കുറിച്ചുമെല്ലാം നമുക്ക് എല്ലാവര്‍ക്കും അറിയാം. ജഡേജയെ ഡോക്ടര്‍ പരിശോധിച്ചതിന് ശേഷം കണ്‍കഷന്‍ പ്രോട്ടോക്കോള്‍ പിന്തുടരുന്ന കാര്യം ഡേവിഡ് ബൂണിനെ അറിയിക്കുക എന്നതല്ലാതെ മറ്റ് വഴികളുണ്ടായില്ല. ബാറ്റ്‌സ്മാന്റെ ഹെല്‍മറ്റില്‍ പന്ത് കൊള്ളിച്ചത് തന്ത്രത്തിന്റെ ഭാഗമാണെന്നൊക്കെ പറയുന്നത് അസംബന്ധമാണെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com