എട്ട് പന്തില്‍ ഡക്കായി പൂജാര, ഓഫ് സ്റ്റംപ് ഇളക്കി നെസറിന്റെ പെര്‍ഫക്ട് ഡെലിവറി 

സന്നാഹ മത്സരത്തിന്റെ മൂന്നാം ദിനം 9 വിക്കറ്റ് നഷ്ടത്തില്‍ 189ല്‍ നില്‍ക്കെ ഇന്ത്യ എ ഡിക്ലയര്‍ ചെയ്തു
എട്ട് പന്തില്‍ ഡക്കായി പൂജാര, ഓഫ് സ്റ്റംപ് ഇളക്കി നെസറിന്റെ പെര്‍ഫക്ട് ഡെലിവറി 

സിഡ്‌നി: ഓസ്‌ട്രേലിയ എക്കെതിരായ സന്നാഹ മത്സരത്തില്‍ എട്ട് പന്തില്‍ ഡക്കായി ചേതേശ്വര്‍ പൂജാര. ഫാസ്റ്റ് ബൗളര്‍ മൈക്കല്‍ നെസറിന്റെ സീമിന് മുന്‍പില്‍ പൂജാര വീഴുകയായിരുന്നു. എട്ട് പന്തില്‍ ഡക്കായാണ് പൂജാര മടങ്ങിയത്. 

സന്നാഹ മത്സരത്തിന്റെ മൂന്നാം ദിനം 9 വിക്കറ്റ് നഷ്ടത്തില്‍ 189ല്‍ നില്‍ക്കെ ഇന്ത്യ എ ഡിക്ലയര്‍ ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ 140 പന്തില്‍ നിന്ന് പൂജാര അര്‍ധ ശതകം പിന്നിട്ടിരുന്നു. രഹാനെക്കൊപ്പം നിന്ന് 76 റണ്‍സിന്റെ കൂട്ടുകെട്ടും ഒന്നാം ഇന്നിങ്‌സില്‍ പൂജാര കണ്ടെത്തി. 

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ നെസറിന്റെ പന്ത് പൂജാരയുടെ ഓഫ് സ്റ്റംപ് ഇളക്കി. ലൈനില്‍ പിച്ച് ചെയ്ത ചെറുതായി തിരിഞ്ഞ് ഓഫ് സ്റ്റംപിന്റെ മുകളില്‍ തൊടുകയായിരുന്നു. കോവിഡ് ഇടവേളക്ക് ശേഷമുള്ള പൂജാരയുടെ ആദ്യ മത്സരമാണ് ഇത്. 

2018ല്‍ ഓസ്‌ട്രേലിയയില്‍ പരമ്പര പിടിക്കാന്‍ ഇന്ത്യയെ തുണച്ചത് പൂജാരയാണ്. 4 ടെസ്റ്റില്‍ നിന്ന് അന്ന് 521 റണ്‍സ് ആണ് പൂജാര സ്‌കോര്‍ ചെയ്തത്. ക്രീസില്‍ ചിലവഴിച്ചത് 30 മണിക്കൂറും, നേരിട്ടത് 1258 ഡെലിവറികളും. ഡിസംബര്‍ 17ന് ടെസ്റ്റ് പരമ്പര ആരംഭിക്കുമ്പോള്‍ പൂജാരയിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com