പാര്‍ഥീവ് പട്ടേലും വിരമിച്ചു, 2003ലെ ലോകകപ്പ് സംഘത്തില്‍ ഇനി ഹര്‍ഭജന്‍ മാത്രം

ഇന്ത്യന്‍ ടീമില്‍ നിന്ന് ഏറെ നാളായി വിട്ടു നില്‍ക്കുകയാണ് ഹര്‍ഭജന്‍. ഇന്ത്യക്ക് വേണ്ടി അവസാനം കളിച്ചത് 2016ല്‍
പാര്‍ഥീവ് പട്ടേലും വിരമിച്ചു, 2003ലെ ലോകകപ്പ് സംഘത്തില്‍ ഇനി ഹര്‍ഭജന്‍ മാത്രം

ലോകകപ്പിന്റെ തൊട്ടടുത്തേക്ക് ഇന്ത്യയെ എത്തിച്ച 2003ലെ ഗാംഗുലിയുടെ സംഘത്തിലുണ്ടായിരുന്നവരില്‍ ഇനി വിരമിക്കാനുള്ളത് ഒരേയൊരു താരം മാത്രം. അന്നത്തെ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ പാര്‍ഥീവ് പട്ടേലും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതോടെ ഇനിയുള്ളത് ഹര്‍ഭജന്‍ സിങ് മാത്രം. 

ഇന്ത്യന്‍ ടീമില്‍ നിന്ന് ഏറെ നാളായി വിട്ടു നില്‍ക്കുകയാണ് ഹര്‍ഭജന്‍. ഇന്ത്യക്ക് വേണ്ടി അവസാനം കളിച്ചത് 2016ല്‍. ടി20 മത്സരത്തിലായിരുന്നു അത്. ടെസ്റ്റും ഏകദിനവും അവസാനമായി കളിച്ചത് 2015ല്‍. ഇനി ടീമിലേക്ക് ഹര്‍ഭജന് മടങ്ങി വരവ് ഉണ്ടാവില്ലെന്നും വ്യക്തം. 

2003ല്‍ ഇന്ത്യയെ നയിച്ച ഗാംഗുലി ഇന്ന് ബിസിസിഐ പ്രസിഡന്റ്. രാഹുല്‍ ദ്രാവിഡ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത്. ഡൊമസ്റ്റിക് ക്രിക്കറ്റിലും ഹര്‍ഭജന്‍ മാറി നില്‍ക്കുകയാണ് എങ്കിലും ഐപിഎല്ലില്‍ കളി തുടരുന്നു. ഇക്കഴിഞ്ഞ സീസണില്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഹര്‍ഭജന്‍ സീസണ്‍ ഉപേക്ഷിക്കുകയായിരുന്നു. 

അടുത്ത സീസണില്‍ ഹര്‍ഭജന്‍ ഐപിഎല്‍ കളിക്കുമോയെന്ന് വ്യക്തമല്ല. 2021 സീസണിന് മുന്‍പായി മെഗാ താര ലേലം നടന്നാല്‍ ഹര്‍ഭജനെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ എത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 103 ടെസ്റ്റും, 236 ഏകദിനങ്ങളും, 28 ടി20യുമാണ് ഹര്‍ഭജന്‍ ഇന്ത്യക്ക് വേണ്ടി കളിച്ചത്. ടെസ്റ്റില്‍ 417 വിക്കറ്റും, ഏകദിനത്തില്‍ 269 വിക്കറ്റും, ടി20യില്‍ 25 വിക്കറ്റുമാണ് ഹര്‍ഭജന്‍ ഇന്ത്യക്ക് വേണ്ടി വീഴ്ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com