15 സെക്കന്റിന് മുന്‍പ് റീപ്ലേ ബിഗ് സ്‌ക്രീനില്‍; വലിയ വില നല്‍കേണ്ടി വരുന്നു, കലിപ്പിച്ച് കോഹ്‌ലി

നടരാജന്റെ ഡെലിവറിയില്‍ മാത്യു വേഡ് വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയപ്പോഴാണ് സംഭവം
15 സെക്കന്റിന് മുന്‍പ് റീപ്ലേ ബിഗ് സ്‌ക്രീനില്‍; വലിയ വില നല്‍കേണ്ടി വരുന്നു, കലിപ്പിച്ച് കോഹ്‌ലി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ നിര്‍ണായകമായ ഡിആര്‍എസ് കോള്‍ നഷ്ടമായതില്‍ അതൃപ്തി വ്യക്തമാക്കി കോഹ്‌ലി. ഡിആര്‍എസ് എടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള 15 സെക്കന്റ് സമയത്തിനുള്ളില്‍ ബിഗ് സ്‌ക്രീനില്‍ റിപ്ലേ കാണിച്ചതാണ് പ്രശ്‌നം സൃഷ്ടിച്ചത്. 

നടരാജന്റെ ഡെലിവറിയില്‍ മാത്യു വേഡ് വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയപ്പോഴാണ് സംഭവം. ഇന്ത്യ ഡിആര്‍എസിനായി അപ്പീല്‍ ചെയ്യുന്നതിന് മുന്‍പ് തന്നെ ഇതിന്റെ റീപ്ലേ ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞു. ഇതോടെ ഇന്ത്യക്ക് ഡിആര്‍എസ് എടുക്കാനാവില്ലെന്ന് അമ്പയര്‍ നിലപാടെടുത്തു. ഇവിടെയുള്ള തന്റെ അതൃപ്തിയാണ് ഇന്ത്യന്‍ നായകന്‍ ഇപ്പോള്‍ പരസ്യമാക്കുന്നത്. 

പന്ത് സ്റ്റംപ് ഹിറ്റ് ചെയ്തിരുന്നോ എന്നത് സംബന്ധിച്ച് ആ 15 സെക്കന്റിനുള്ളില്‍ ഞങ്ങള്‍ സംസാരിക്കുകയായിരുന്നു. ഈ സമയം അവര്‍ ബിഗ് സ്‌ക്രീനില്‍ റിപ്ലേ കാണിച്ചു. റിവ്യുവുമായി മുന്‍പോട്ട് പോവാന്‍ ഞങ്ങള്‍ തീരുമാനിച്ചപ്പോള്‍, റിപ്ലേ സ്‌ക്രീനില്‍ കാണിച്ചത് അമ്പയര്‍ ചൂണ്ടിക്കാണിച്ചു, കോഹ് ലി പറയുന്നു. 

അമ്പയറുമായി ആ സമയം ഞാന്‍ സംസാരിച്ചു. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്ന് ഞാന്‍ ചോദിച്ചു. ഒന്നും ചെയ്യാനാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ടിവിയില്‍ സംഭവിച്ച പിഴവാണ് അത് എന്നും അദ്ദേഹം പറഞ്ഞു. ഇതുപോലൊരു പ്രധാനപ്പെട്ട മത്സരത്തില്‍ ഇങ്ങനെ സംഭവിക്കാന്‍ പാടില്ല. അതിന് വലിയ വില നല്‍കേണ്ടി വരും. ഇനി ഒരിക്കലും ഇങ്ങനെ ആവര്‍ത്തിക്കില്ല എന്ന് വിശ്വസിക്കുന്നതായും കോഹ് ലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com