13 സീസണ്‍, ധോനി വാരിക്കൂട്ടിയത് 137 കോടി രൂപ; ഐപിഎല്‍ പ്രതിഫലത്തില്‍ കോഹ്‌ലിയെ വെട്ടിച്ച് രോഹിത് 

ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെയുള്ള പ്രതിഫല കണക്ക് എടുക്കുമ്പോള്‍ ധോനിയാണ് ഒന്നാമത്
13 സീസണ്‍, ധോനി വാരിക്കൂട്ടിയത് 137 കോടി രൂപ; ഐപിഎല്‍ പ്രതിഫലത്തില്‍ കോഹ്‌ലിയെ വെട്ടിച്ച് രോഹിത് 

മുംബൈ: ഐപിഎല്ലില്‍ ഇതുവരെ ധോനി നേടിയ പ്രതിഫലം 137 കോടി രൂപ. ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെയുള്ള പ്രതിഫല കണക്ക് എടുക്കുമ്പോള്‍ ധോനിയാണ് ഒന്നാമത്. കോഹ് ലിക്ക് മുകളില്‍ രോഹിത് എന്ന പ്രത്യേകതയുമുണ്ട്. 

2008 മുതല്‍ 2020 സീസണ്‍ വരെ ധോനിക്ക് ഐപിഎല്ലില്‍ നിന്ന് പ്രതിഫലമായി ലഭിച്ചത് 137 കോടി രൂപയാണെന്നാണ് സ്‌പോര്‍ട്‌സ് മണി ബോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്യാഷ് പ്രൈസുകളും, മറ്റ് പ്രതിഫലങ്ങളും ഒഴിവാക്കിയാണ് ഇത്. 

1.5 മില്യണ്‍ ഡോളറിനാണ് 2008ല്‍ ധോനി ചെന്നൈയിലേക്ക് എത്തിയത്. 2008ലെ ഫൈനല്‍, 2010ലെ കിരീട ജയം എന്നിവയോടെ ആദ്യ മൂന്ന് സീസണില്‍ ധോനി ചെന്നൈയുടെ മാര്‍ക്യൂ ക്യാപ്റ്റനായി. 2008ല്‍ ലഭിച്ച അതേ വരുമാനമാണ് 2009ലും 2010ലും ധോനിക്ക് ലഭിച്ചത്. 

2011 മുതല്‍ 2013 വരെ ധോനിക്ക് ലഭിച്ചത് 8.2 കോടി രൂപ. 2014ല്‍ ധോനിയെ ചെന്നൈ ടീമില്‍ നിലനിര്‍ത്തിയത് 12.5 കോടി രൂപയ്ക്ക്. 2015ലും അതേ തുക തന്നെ ധോനിക്ക് ലഭിച്ചു. പുനെയിലേക്ക് എത്തിയ രണ്ട് വര്‍ഷവും ധോനിയുടെ പ്രതിഫലം 12.5 കോടി രൂപയായിരുന്നു. 

2018ല്‍ ഫസ്റ്റ് ചോയിസ് റിറ്റെന്‍ഷന്‍ തുക 15 കോടിയിലേക്ക് ബിസിസിഐ ഉയര്‍ത്തി. 2018 മുതല്‍ കഴിഞ്ഞ മൂന്ന് സീസണുകളിലായി ധോനിക്ക് ലഭിച്ചത് 45 കോടി രൂപ. മാന്‍ ഓഫ് ദി മാച്ച് പോലുള്ള അവാര്‍ഡുകളില്‍ നിന്ന് ലഭിച്ച തുക വേറേയും. 

കോഹ് ലിയേക്കാള്‍ കൂടുതല്‍ പ്രതിഫലം ഐപിഎല്ലില്‍ രോഹിത് പോക്കറ്റിലാക്കി കഴിഞ്ഞു. 2008-10 കാലയളവില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സില്‍ 3 കോടി രൂപയാണ് രോഹിത്തിന് പ്രതിഫലം. 2011-13 വരെ മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ പ്രതിഫലം ഒരു സീസണില്‍ 9.2 കോടി രൂപ. 2014ല്‍ രോഹിത് മുംബൈയുടെ ഫസ്റ്റ് ചോയിസ് റിറ്റെന്‍ഷന്‍ താരമായി. ഇതുവരെ 131 കോടി രൂപയാണ് രോഹിത്തിന് ഐപിഎല്ലില്‍ നിന്ന് ലഭിച്ച വരുമാനം. 

126 കോടി രൂപയുമായി കോഹ് ലിയാണ് മൂന്നാമത്. തന്റെ ആദ്യ മൂന്ന് സീസണിലെ പ്രതിഫലത്തിലെ കുറവാണ് കോഹ് ലി രോഹിത്തിന് പിന്നിലാവാന്‍ കാരണം. 2008ല്‍ 12 ലക്ഷം രൂപയ്ക്കാണ് കോഹ് ലിയെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. 2009ലും 2010ലും കോഹ് ലിക്ക് ലഭിച്ചത് 12 ലക്ഷം രൂപയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com